Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി, കാരണം പ്രണയമോ?

വിദ്യാര്‍ഥി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. 14കാരനായ വിദ്യാര്‍ഥിയാണ് 22 വയസുകാരിയായ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയത്. കുട്ടി പണവും സ്വര്‍ണവും വീട്ടില്‍ നിന്ന് കവര്‍ന്നു.

ബറേലി : പതിന്നാലുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥി 22 വയസുള്ള അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടി. ബറേലിയില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം. 8,000 രൂപയും ആഭരണങ്ങളുമായാണ് കുട്ടി അധ്യാപികയ്‌ക്കൊപ്പം പോയതെന്നാണ് കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.

ഡിസംബര്‍ ഒന്നിന് രാത്രിയാണ് കുട്ടി അധ്യാപികയ്‌ക്കൊപ്പം പോയത്. എന്നാല്‍ അടുത്ത ദിവസം രാവിലെയാണ് കുട്ടിയുടെ വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ മാനേജറുടെ മകളാണ് അധ്യാപിക. അതേസമയം സംഭവത്തില്‍ അധ്യാപികയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

Love

അധ്യാപികയുടെ നിര്‍ദേശപ്രകാരമാണ് മകന്‍ ഇതൊക്ക ചെയ്തതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. അധ്യാപികയുടെ സ്വാഭാവം ശരിയല്ലെന്നും മകനെ തെറ്റിലേക്ക് നയിച്ചത് ഇവര്‍ തന്നെയാണെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്.

മകന് ഇത്തരമൊരു തെറ്റ് ചെയ്യാനുള്ള ധൈര്യം പോലും ഇല്ലെന്നും അതിനുള്ള പ്രായം ആയിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ ആസൂത്രണം ചെയ്തതാണ് സംഭവമെന്നാണ് അധ്യാപികയുടെ വീട്ടുകാരുടെ ആരോപണം. കുട്ടിയുടെ വീട്ടുകാര്‍ പക വീട്ടുകയാണെന്നും അധ്യാപികയുടെ പിതാവ് പറഞ്ഞു.

കുടുംബത്തിന്റെ അറിവോടെ കുട്ടി അധ്യാപികയെ തട്ടിക്കൊണ്ട് പോയതാണെന്നാരോപിച്ചാണ് അധ്യാപികയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും പ്രണയത്തിലായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+