കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനങ്ങള്‍ അവസാനിക്കുന്നില്ല.... മധ്യപ്രദേശില്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു!!

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് പീഡനങ്ങള്‍ വീണ്ടും തുടര്‍ക്കഥയാവുന്നു. മധ്യപ്രദേശില്‍ സ്‌കൂള്‍ അധ്യാപിക ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരിക്കുകയാണ്. സിന്ധി ജില്ലയിലാണ് സംഭവം. അധ്യാപിക സ്‌കൂള്‍ വിട്ടതിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. നാല് യുവാക്കള്‍ ഇവരെ വലിച്ചിഴച്ച് സമീപമുള്ള ഫാം ഹൗസിലേക്ക് കൊണ്ടുപോയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.

1

അതേസമയം ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ ഇത്തരത്തില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം അധ്യാപിക ബോധം കെട്ട് വീണതോടെ ഇവരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വീട്ടിലെത്തിയ ശേഷം കാര്യങ്ങള്‍ പറയുകയും തുടര്‍ന്ന് ഇവര്‍ രാംപൂര്‍ നെയ്ക്കിന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ബച്ചു ലോനിയ, ബീരു ലോനിയ, നരേന്ദ്ര ലോനിയ, ശിവശങ്കര്‍ ലോനിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പല സ്റ്റേഷനുകളിലും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കവെ സിന്ധ്യ എസ്പി ആര്‍എസ് ബേല്‍വംശി ഇരയുടെ പേര് പറഞ്ഞതും വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെ ദാമോ ജില്ലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.

ദാമോയിലെ പെണ്‍കുട്ടിയെ പ്രതികള്‍ കുറച്ചുകാലമായി തുടര്‍ച്ചയായി പീഡിപ്പിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഉത്തര്‍പ്രദേശായി മധ്യപ്രദേശ് മാറില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി

English summary
school teacher gangraped in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X