Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനികളെ ക്ലാസില്‍ നഗ്നരാക്കി നിര്‍ത്തി

haryana
റോഹ്തക്: പെണ്‍കുട്ടികളടക്കം ആറ് ദളിത് വിദ്യാര്‍ഥികളെ അധ്യാപകന്‍ ശിക്ഷയുടെ ഭാഗമായി നഗ്നരാക്കി നിര്‍ത്തിയതായി പരാതി. ഹരിയാനയിലെ ഷോര കോതി ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് കുട്ടികളെ പിന്നീട് സ്‌കൂളില്‍ അയക്കാതിരിക്കുകയാണ് വീട്ടുകാര്‍.

പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടികളെയും ബന്ധുക്കളെയും സേ്റ്റഷനിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആട്ടിപ്പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികളെയാണ് അധ്യാപകന്‍ ശിക്ഷയുടെ ഭാഗമായി നഗ്നരാക്കി നടത്തിയത്. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. അച്ചടക്കം പാലിക്കാത്തതിന് ശിക്ഷയായി കുട്ടികളെ സ്‌കൂള്‍ ഗ്രൗണ്ടിന് ചുറ്റും ഓടിച്ചതായും കുട്ടികളുടെ സഹപാഠികള്‍ പറഞ്ഞു.

തന്റെ മകളെ നഗ്നയായി അധ്യാപകന്‍ വെയിലത്ത് നിര്‍ത്തിയെന്നും ഇതിനെത്തുടര്‍ന്ന് കുട്ടിക്ക് പനി വന്നു എന്നും ഒരു വിദ്യാര്‍ഥിനിയുടെ അമ്മയായ കമലേഷ് പറഞ്ഞു. ഇതിനുശേഷം ഇവര്‍ മകളെ സ്‌കൂളിലേക്ക് അയച്ചിട്ടില്ല.സ്‌കൂളിലേക്കും, പരാതിയുമായി പോലീസ് സ്‌റ്റേഷനിലേക്കും പോയെങ്കിലും തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറായില്ല എന്നും ഇവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+