ക്ലാസില്‍ മതപരിവര്‍ത്തനത്തിന് ശ്രമം : തമിഴ്നാട്ടില്‍ സ്കൂള്‍ ടീച്ചര്‍ക്ക് സസ്പെന്ഷന്
ചെന്നൈ: മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന ആറാം ക്ലാസുകാരിയുടെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ ടീച്ചര്‍ക്ക് സസ്പെന്ഷന്. തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസുകാരിയാണ് ടീച്ചര്‍ക്ക് എതിരെ പരാതി നല്‍കിയത്.
ടൈലറിങ് ടീച്ചര്‍ ക്രിസ്റ്റിയാനിറ്റിയെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നുമാണ് ആറാം ക്ലാസുകാരിയുടെ ആരോപണം. കന്നാട്ടുവില്ലൈ സര്‍ക്കാര്‍ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം. വിദ്യാര്‍ഥി ടീച്ചറോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വീഡിയോ വലിയതോതില്‍ പ്രചരിച്ചിരുന്നു. ആറാം ക്ലാസുകാരിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ബൈബിള്‍ വായിക്കാനും ഭക്ഷണത്തിന് ശേഷമുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ടീച്ചര്‍ പറഞ്ഞതായി ഒരു വിദ്യാര്‍ഥി പറഞ്ഞു. ഞങ്ങള്‍ ഹിന്ദു വിഭാഗത്തില്പെടുന്നവരാണെന്നും ബൈബിളിന് പകരം ഭഗവത്ഗീതയാണ് വായിക്കാറ് എന്ന് പറഞ്ഞ വിദ്യാര്‍ഥിയോട് ഭഗവത് ഗീത മോശമാണെന്ന് ടീച്ചര്‍ പറഞ്ഞതായി വിദ്യാര്‍ഥി പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിദ്യാര്‍ഥി ആരോപിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളെ വിളിച്ച് ഉച്ചഭക്ഷണത്തിന് ശേഷം മുട്ടുകുത്തി പ്രാര്‍ഥിക്കാറുണ്ടെന്നും വിദ്യാര്‍ഥി അവകാശപ്പെട്ടു.
കന്യാകുമാരി മുഖ്യ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശ പ്രകാരം ഡിഇഒ എംപെരുമാള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി. ക്ലാസ്റൂമില്‍ ടീച്ചര്‍ മതത്തെപ്പറ്റി സംസാരിച്ചെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി. അതേ സമയം വിഷയത്തില്‍ പ്രതികരണവുമായി എഐഎഡിഎംകെ നേതാവ് പ്രതികരണവുമായെത്തി. സംസ്ഥാനത്ത് ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് ശേഷം ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കോവെ സത്യന് പ്രതികരിച്ചു. വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടക്കണമെന്നും വസ്തുതകള്‍ മറച്ചുവക്കാതെ എല്ലാം പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാടും മലയും കയറി എങ്ങോട്ടാണ്; അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications