Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയത്തിന് കണ്ണും മൂക്കുമില്ല; ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ അധ്യാപിക പുരുഷനായി

പ്രണയത്തിന് കണ്ണുംമൂക്കുമില്ലെന്ന് നമ്മല്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ അത് തെളിയിക്കുന്ന ഒരു അപൂര്‍വ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സ്‌കൂള്‍ അധ്യാപിക സ്വന്തം വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്യുന്നതിന് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയിരിക്കുകയാണ്. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. രാജസ്ഥാനിലെ ഭാരത്പൂരിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.

1

തന്റെ ലിംഗഭേദം മാറ്റണമെന്ന് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതായി ശസ്ത്രക്രിയയ്ക്ക് വിധേയനായ അധ്യാപിക ആരവ് കുന്തല്‍ പറഞ്ഞു. 2019 ഡിസംബറില്‍ ആരവിന് ആദ്യ ശസ്ത്രക്രിയ നടത്തിയത്. ആരവിന്റെ വിദ്യാര്‍ത്ഥിനിയും ഇപ്പോള്‍ അദ്ദേഹത്തെ വിവാഹം കഴിച്ച കല്‍പന എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു. ആരവിന്റെ ആദ്യത്തെ പേര് മീര എന്നായിരുന്നു.

2

ഭാരത് പൂരിലെ ഒരു സെക്കന്ററി സ്‌കൂളില്‍ പി ടി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു മീര. ഇതേ സ്‌കൂളില്‍ തന്നെയായിരുന്നു കല്‍പന എന്ന വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നത്. കബഡി താരമാണ് കല്‍പ്പന. ദേശീയ തലത്തില്‍ മൂന്ന് തവണ കളിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു.

3

വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. സര്‍ജറിക്ക് ശേഷം മീര ആരവായി. അതേസമയം, ലിംഗമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ട് പോയില്ലെങ്കിലും ആരവിനെ വിവാഹം കഴിക്കുമായിരുന്നെന്ന് കല്‍പന പറഞ്ഞു. 'ആദ്യം മുതല്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഈ ശസ്ത്രക്രിയ ചെയ്തില്ലെങ്കിലും ഞാന്‍ വിവാഹം കഴിച്ചേനെ. ശസ്ത്രക്രിയയ്ക്കായി ഞാനും അദ്ദേഹത്തോടൊപ്പം പോയെന്ന് കല്‍പന പറഞ്ഞു.

4

ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാല്‍, ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല എന്നതാണ്. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്. നാലുപേരും വിവാഹിതര്‍. 'ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാന്‍ എപ്പോഴും വിചാരിച്ചത് ആണ്‍കുട്ടിയാണെന്നാണ്. ലിംഗമാറ്റം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നെന്ന് ആരവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+