• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ആറ് മാസത്തിന് ശേഷം, മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

ദില്ലി: നീണ്ട ഇടവേളക്ക് ശേഷം ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമേ സ്‌കൂളിലെത്താന്‍ സാധിക്കൂ. അധ്യാപകരും വിദ്യാര്‍ഥികളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.

കണ്ടെയ്ന്‍മെന്റ് സോണിലെ സ്‌കൂളുകള്‍ തുറക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. സ്‌കൂള്‍ തുറക്കുമെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എവിടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്, എന്തൊക്കെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ വിശദീകരിക്കാം....

ഇവിടെയാണ് തുറക്കുക

ഇവിടെയാണ് തുറക്കുക

അസം, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, നാഗാലാന്റ്, മേഘാലയ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ആറ് മാസത്തിന് ശേഷമാണ് സ്‌കൂള്‍ തുറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് മാത്രമേ ആദ്യ ഘട്ടത്തില്‍ പ്രവേശനമുള്ളൂ.

 മുന്‍കരുതല്‍ ഇങ്ങനെ

മുന്‍കരുതല്‍ ഇങ്ങനെ

കേന്ദ്രസര്‍ക്കാരിന് പുറമെ, സംസ്ഥാന സര്‍ക്കാരുകളും പ്രത്യേ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലാസുകള്‍ സാനിറ്റൈസ് ചെയ്യുന്നത് തുടരുകയാണ്. സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ അറയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അടയാളപ്പെടുത്തലുണ്ടാകും. അവിടെയാണ് വിദ്യാര്‍ഥികള്‍ ഇരിക്കേണ്ടത്.

ദില്ലിയില്‍ തീരുമാനം മാറ്റി

ദില്ലിയില്‍ തീരുമാനം മാറ്റി

നേരത്തെ ദില്ലിയിലെ എഎപി സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂലമായിരുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ തുടങ്ങാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. ഒക്ടോബര്‍ അഞ്ച് വരെ ക്ലാസുകള്‍ തുടങ്ങേണ്ട എന്നാണ് പുതിയ തീരുമാനം.

പാലിക്കേണ്ട കാര്യങ്ങള്‍

പാലിക്കേണ്ട കാര്യങ്ങള്‍

സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി കാണിക്കണം. അസംബ്ലി ഉണ്ടാകില്ല. സ്‌കൂളുകളോട് ചേര്‍ന്ന ചായക്കടകളും തുറക്കില്ല. തുറസായ സ്ഥലത്തായിരിക്കണം ക്ലാസുകള്‍. 50 ശതമാനം കുട്ടികള്‍ക്കേ അനുമതിയുണ്ടാകൂ. ബാക്കി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. കവാടത്തില്‍ വച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. ശുചിത്വം പാലിക്കണം. സ്‌കൂളുകളിലെ നീന്തല്‍ കുളങ്ങള്‍ പ്രവര്‍ത്തിക്കില്ല. രോഗ ലക്ഷണമില്ലാത്ത വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കൂ.

ബദല്‍ സംവിധാനം

ബദല്‍ സംവിധാനം

വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ചട്ടക്കൂട് ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടു. കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ആവശ്യപ്പെട്ടു.

കേരളത്തില്‍ എന്ന്?

കേരളത്തില്‍ എന്ന്?

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഒക്ടോബറിലും തുറക്കാന്‍ സാധിക്കിച്ചേക്കില്ലെന്നാണ് മുഖ്യമന്ത്രി അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടി. കൊറോണ ഭീതി കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഒരോ ദിവസവും രോഗികളുടെ എണ്ണം 4000 കടന്നിരിക്കുകയാണിപ്പോള്‍.

ടിആര്‍എസ് എതിര്‍ത്തു; ബിജെപി പാടുപെടും, രാജ്യസഭയില്‍ വീഴുമെന്ന് പ്രതിപക്ഷം, കാര്‍ഷിക ബില്ല് നാളെ

English summary
School will re Open on September 21; New Guidelines here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X