ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി; 8ാം ക്ലാസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു
മുംബൈ: മരിച്ചാലും ജനിച്ചാലും സെല്‍ഫി എടുക്കുന്ന കാലമാണിത്. സെല്‍ഫി ഭ്രമം കൊണ്ട് പൊലിഞ്ഞത് ആയിരകണക്കിന് ജീവനുകളാണ്. നഹൂര്‍ സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുത്ത സഹില്‍ ഈശ്വര്‍(14) ഷോക്കേറ്റ് മരിച്ചു.
നിര്‍ത്തിയിട്ട ചരക്ക് ട്രെയിനന് മുകളില്‍ കയറി നിന്നാണ് സെല്‍ഫി എടുത്തത്. അബദ്ധത്തില്‍ 25000 വോള്‍ട്ട് വൈദ്യുതി കടന്നു പോകുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സെല്‍ഫി പുള്ളൈ
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് സെല്‍ഫി എടുക്കുന്ന കുട്ടികള്‍ ഒന്ന് മാത്രം ഓര്‍കാതെ പോകുന്നു, പോസ്റ്റ് ചെയ്യാന്‍ ജീവന്‍ ബാക്കി വേണം എന്നത്.

ചരക്ക് ട്രെയിനിന് മുകളില്‍ നിന്നും ഒരു സെല്‍ഫി
നിര്‍ത്തിയിട്ട ചരക്കു ട്രെയിനിന് മുകളില്‍ നിന്നാണ് സഹില്‍ സെല്‍ഫി എടുത്തത്.

80% പൊള്ളലേറ്റു
25000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് കമ്പയില്‍ തട്ടിയാണ് ഷോക്കേറ്റത്. ശരീരത്തില്‍ 80% പൊള്ളല്‍ ഏറ്റിട്ടുണ്ടായിരുന്നു.

അച്ഛന്‍ സമ്മാനിച്ച മൊബൈല്‍ ഫോണ്‍
രണ്ടു ദിവസം മുന്‍പ് സഹിലിന് അച്ഛന്‍ സമ്മാനമായി വാങ്ങി കൊടുത്തതാണ് ഫോണ്‍. സഹിലിന്റെ മരണത്തില്‍ മാതാപിതാക്കള്‍ തകര്‍ന്നിരിക്കുകയാണ്

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി
സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സഹില്‍. കൂട്ടുകാരുമൊത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു കുട്ടി.












Click it and Unblock the Notifications