ഹോം വര്‍ക്ക് ചെയ്തു പൂര്‍ത്തിയാക്കിയില്ല: വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ പൊതിരെ തല്ല്
ഹൈദരാബാദ്: ഹോം വര്‍ക്ക് ചെയ്തു പൂര്‍ത്തിയാക്കത്തതില്‍ വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ പൊതിരെ തല്ല്. ഹിന്ദി അധ്യാപിക നല്‍കിയിരുന്ന ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിനാണ് വിദ്യാര്‍ഥിനിയെ പലതവണ തല്ലിയത്. തിങ്കളാഴ്ചയാണ് ഡി എം ആര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം.
വിദ്യാര്‍ഥിനി വീട്ടില്‍ പോയി കരയുന്ന കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് അധ്യാപിക തല്ലിയ കാര്യം പുറത്തായത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും കണ്ടിരുന്നു.കുട്ടിയുടെ കൈയിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്.

കുട്ടിയെ തല്ലി പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് രക്ഷിതാക്കളും അയല്‍വാസികളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.
വിദ്യാര്‍ഥിയെ തല്ലിയതില്‍ സ്കൂള്‍ മാനേജ്‌മെന്റ് ടീച്ചര്‍ക്കെതിരെ പരാതി എടുത്തിട്ടുണ്ട്. ഡി ഇ ഒയോട് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ശിശുക്ഷേമ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications