കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ സംഭവത്തെ കുറിച്ച് പോലീസിനോട് ചോദ്യം ചോദിച്ചു; സുരക്ഷ പേടിയിൽ വിദ്യാർത്ഥിനി!

Google Oneindia Malayalam News

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനോട് ഉന്നാവോ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് സംഘടിപ്പിച്ച ക്യാംപിലായിരുന്നു പെൺകുട്ടി പോലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങൾ ചോദിച്ചത്.

<strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൽ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!</strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൽ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!

വുമൺ ഹെൽപ് ലൈനിനെ കുറിച്ചും പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും ബോധവൽക്കരിക്കുന്ന സമയത്തായിരുന്നു പെൺകുട്ടി പോലീസിനോട് ചോദ്യങ്ങൾ ചോദിച്ചത്. ഒരു അതിക്രമം ഉണ്ടായാൽ അത് ആരു ചെയ്തു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടല്ലേ ഇപ്പോൾ ഉള്ളതെന്നും ഉപദ്രവിച്ചയാള്‍ സ്വാധീനമുള്ള ആളാണെങ്കിൽ പരാതിപ്പെടുന്നത് നമ്മൾ കൂടുതൽ അപകടത്തിൽ ചെന്നുപെടാൻ കാരണമാവില്ലെന്ന് ഉറപ്പുണ്ടോയെന്ന് പെൺകുട്ടി ചോദിച്ചു.

Uttar Pradesh

പരാതിപ്പെട്ടാൽ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് പോലീസിന് ഉറപ്പ് തരാൻ കഴിയോ എന്നും പെൺകുട്ടി ചോദിച്ചു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പെൺകുട്ടിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തി. എന്നാൽ സ്കൂളിൽ പോലും പോകാനാകാതെ പെൺകുട്ടി വീട്ടിൽ കഴിയുകയാണ്.

Recommended Video

cmsvideo
ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്

വീഡിയോ വൈറലായതിന് ശേഷം പെൺകുട്ടി സ്കൂളിലെത്തിയിട്ടില്ല. സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് പെൺകുട്ടിയെ സ്കൂളിലയക്കാൻ ബന്ധുക്കൾ മടിക്കുന്നത്. വളരെ ചെറിയ കുട്ടിയാണ്. പത്രങ്ങൾ വായിച്ചും ടെലിവിഷനിൽ വാർത്തകൾ കണ്ടുമാണ് കാര്യങ്ങൾ മനസിലാക്കുന്നത്. അങ്ങിനെ മനസിലാക്കിയ കാര്യങ്ങളെ കുറിച്ചാണ് പെൺകുട്ടി പറഞ്ഞത്. ഇപ്പോൾ കുട്ടിയുടെ സുരക്ഷയിൽ ആശങ്കയുണ്ട്. അതുകൊണ്ടാണ് സ്കൂളിലേക്ക് അയക്കാത്തതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Schoolgirl speaks up on Unnao incident; parents of the girl did not send her to school, fearing for her safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X