കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്തംബർ ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നേക്കും; രണ്ട് ഷിഫ്റ്റുകൾ പരിഗണനയിൽ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സപ്തംബർ ഒന്ന് മുതൽ തുറന്നേക്കുമെന്ന് റിപ്പോർട്ട്.സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് വിവരം. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂള്‍ തുറക്കുക.

ആദ്യഘട്ടത്തിൽ 10,11, 12 ക്ലാസുകളായിരിക്കും തുറക്കുക. മാസത്തിലെ ആദ്യ പതിനഞ്ച് ദിവസമായിരിക്കും ഇവർക്ക് ക്ലാസ്. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകൾ തുറക്കും. സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും മറ്റ് രണ്ട് ഡിവിഷന് വേറെ സമയവുമാകും ക്ലാസുകൾ നടപ്പാക്കുക.അതേസമയം അസംബ്ലി, കായിക മത്സരങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ അനുവദിച്ചേക്കില്ല. സ്‌കൂളുകള്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.

 xcbse-1578046726-jpg-

പ്രൈമറി, പ്രീപ്രൈമറി ക്ലാസുകൾ ഉടൻ തുറക്കാൻ സാധ്യത ഇല്ല. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എളുപ്പമാകില്ലെന്ന കണക്ക് കൂട്ടലിലാണ് അത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം ചർച്ച ചെയ്തിരുന്നു.

മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്

Recommended Video

cmsvideo
Heavy Rain continues In North Kerala | Oneindia Malayalam

അതേസനയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തിരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാർ നൽകും. നേരത്തേ കൊവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങൾ സ്കൂൾ തുറക്കുന്നതിനുള്ള അനുമതി കേന്ദ്രസർക്കാരിൽ നിന്ന് തേടിയിരുന്നു. കേരളം സപ്തംബറിൽ സ്കൂൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്.

എന്നാൽ കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ മാത്രം 1298 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

മൂന്നാർ രാജമലയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സൂചന; എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധമൂന്നാർ രാജമലയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സൂചന; എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധ

'പ്രിയങ്കയും രാഹുലും പിന്തുണടരുന്നത് രാജീവ് സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയം''പ്രിയങ്കയും രാഹുലും പിന്തുണടരുന്നത് രാജീവ് സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയം'

രാജ്യത്ത് 20 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; മോദി സർക്കാരിനെ കാണാനില്ലെന്ന് രാഹുൽ ഗാന്ധിരാജ്യത്ത് 20 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; മോദി സർക്കാരിനെ കാണാനില്ലെന്ന് രാഹുൽ ഗാന്ധി

English summary
schools and collages may open by September,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X