Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി; റെഡ് അലെര്‍ട്ട്

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി . മുംബൈ, താനെ, കൊങ്കണ്‍ മേഖലകളില്‍ എല്ലാ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും വ്യാഴാഴ്ച അവധിയാണ്. നഗരത്തിലും റായ്ഗഡ് ജില്ലയിലും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. വിവിധയിടങ്ങളില്‍ റെഡ് അലെര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ 24 മണിക്കൂറിനുള്ളില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷ.

കനത്ത മഴയുണ്ടാകുമെന്ന പ്രവചനം കണക്കിലെടുത്ത്, മുംബൈ, താനെ, കൊങ്കണ്‍ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ആശിഷ് ഷെലാര്‍ ട്വീറ്റ് ചെയ്തു. മറ്റ് ജില്ലകളിലെ കാര്യം പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

raininmumbai

മുംബൈ നഗരത്തില്‍ മാത്രം ബുധനാഴ്ച രാത്രി കനത്ത മഴയാണ് ലഭിച്ചത്. വെര്‍സോവയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 50 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി മുംബൈയിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കെ എസ് ഹൊസാലിക്കര്‍ പറഞ്ഞു. മുംബൈ കൂടാതെ ഒറ്റപ്പെട്ട സ്ഥലങ്ങളായ പല്‍ഘര്‍, താനെ, റായ്ഗഡ് ജില്ലകളിലും കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നഗരത്തിലെ കനത്ത മഴ ട്രെയിന്‍, വിമാന സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+