കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ തുറക്കുക ആഗസ്റ്റിന് ശേഷം; മന്ത്രി പറയുന്നു, പുതിയ വിവരങ്ങള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കലാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക ആഗസ്റ്റിന് ശേഷം. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് നിഷാങ്ക് പൊഖ്രിയാല്‍ ആണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മാര്‍ച്ച് 16ന് കൊറോണ ഭീതിയെ തുടര്‍ന്ന് അടച്ചതാണ് സ്‌കൂളുകളും കോളജുകളും. സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കുമെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വിവരങ്ങള്‍.

ഘട്ടങ്ങളായിട്ടാകും തുറക്കുക എന്നും വ്യക്തമാക്കിയിരുന്നു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനം വീട്ടില്‍ തന്നെയാകുമെന്നും നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. ഇതിനിടെയാണ് വകുപ്പ് മന്ത്രി ആഗസ്റ്റിന് ശേഷമേ തുറക്കൂ എന്ന് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കേന്ദ്രസര്‍ക്കാര്‍ തീരുമാനം

കേന്ദ്രസര്‍ക്കാര്‍ തീരുമാനം

കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിസ്ഥാനമാക്കിയാകും രാജ്യത്ത് സ്‌കൂളുകളും കോളജുകളും തുറക്കുക. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആഗസ്റ്റിന് ശേഷം

ആഗസ്റ്റിന് ശേഷം

ആഗസ്റ്റിന് ശേഷമേ സ്‌കൂളുകളും കോളജുകളും തുറക്കൂ എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഒരുപക്ഷേ ആഗസ്റ്റ് 15ന് ശേഷം തുറക്കാന്‍ സാധിക്കുമോ എന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യത്തോട്, ആഗസ്റ്റിന് ശേഷമേ തുറക്കൂ എന്ന് മന്ത്രി പറഞ്ഞുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷാ തിയ്യതികള്‍ ഇങ്ങനെ

പരീക്ഷാ തിയ്യതികള്‍ ഇങ്ങനെ

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലൈ ഒന്നിനും 15നുമിടയില്‍ നടക്കും. ഐസിഎസ്ഇ/ഐഎസ്‌സി പരീക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ 12 വരെയും നടക്കും. നീറ്റ്, ജെഇഇ പരീക്ഷകള്‍ ജൂലൈയില്‍ നടക്കും. നീറ്റ് ജൂലൈ 26നും ജെഇഇ ജൂലൈ 18 മുതല്‍ 23 വരെയും നടക്കും.

കൃത്യമായി പാലിക്കേണ്ടത്

കൃത്യമായി പാലിക്കേണ്ടത്

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന വേളയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടി വരും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ പരിഗണിച്ചാകുമിത്. അധ്യാപകര്‍ മാസ്‌കും ഗ്ലൗസും ധരിക്കേണ്ടിവരും. തെര്‍മല്‍ സ്‌കാനിങ് നടത്തണം. ഇതിന് സ്‌കൂളില്‍ സൗകര്യം ഒരുക്കണം.

ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍

ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍

മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികളെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കും. സിസിടിവികള്‍ ഇടക്കിടെ പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകളില്‍ പ്രത്യേക അറിയിപ്പ് നല്‍കണം.

33 കോടിയോളം വിദ്യാര്‍ഥികള്‍

33 കോടിയോളം വിദ്യാര്‍ഥികള്‍

അതേസമയം, ആഗസ്റ്റില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല. 33 കോടിയോളം വിദ്യാര്‍ഥികളാണ് അധ്യയന വര്‍ഷം തുടങ്ങുന്നത് കാത്തിരിക്കുന്നത്. 30 ശതമാനം വിദ്യാര്‍ഥികളുടെ സാന്നിധ്യമേ സ്‌കൂളില്‍ അനുവദിക്കൂ എന്നാണ് കഴിഞ്ഞമാസം പുറത്തുവന്ന വിവരം. ചെറിയ കുട്ടികള്‍ക്ക് പ്രവേശനുമുണ്ടാകില്ല. റെഡ്‌സോണില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നും കഴിഞ്ഞമാസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോണ്‍ഗ്രസ് നീക്കങ്ങളില്‍ ബിജെപിക്ക് അന്താളിപ്പ്; അനുവദിക്കരുതെന്ന് സോണിയ,3 പേരുമായി യെഡ്ഡി കളത്തില്‍കോണ്‍ഗ്രസ് നീക്കങ്ങളില്‍ ബിജെപിക്ക് അന്താളിപ്പ്; അനുവദിക്കരുതെന്ന് സോണിയ,3 പേരുമായി യെഡ്ഡി കളത്തില്‍

English summary
Schools and Colleges will reopen after August 2020: Says Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X