കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ മഴ: തമിഴ്നാട്ടിലും പുതുച്ചേരിയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Google Oneindia Malayalam News

Recommended Video

cmsvideo
Heavy Rain Continues At Tamil Nadu | Oneindia Malayalam

ചെന്നൈ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ മദ്രാസ് സർവ്വകലാശാലയും അണ്ണാ സർവ്വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുവള്ളുവർ, തൂത്തുക്കുടി, രാമനാഥപുരം എന്നീ പ്രദേശങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാഞ്ചീപുരം, കുഡ്ഡലൂർ, ചെന്നൈ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി ഉണ്ടായിരിക്കുക. പുതുച്ചേരിയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആരെ കോളനി: പരിസ്ഥിതി പ്രവർത്തകർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്ആരെ കോളനി: പരിസ്ഥിതി പ്രവർത്തകർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

പുതുച്ചേരിയിലെ ശങ്കരാഭരണി നദിയുടെ തീരത്തുള്ള ഗ്രാമങ്ങക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെയുള്ള വെണ്ടൂർ ഗ്രാമത്തിൽ നിന്ന് വെള്ളം തുറന്നുവിട്ടേക്കും. ഇത് കണക്കിലെടുത്താണ് റെവന്യൂ, ദുരന്ത നിവാരണ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തമിഴ്നാടിന് അടുത്ത ജില്ലയായ വില്ലുപുരം ഗ്രാമത്തിലെ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് പ്രമാണിച്ചാണ് തമിഴ്നാട് സർക്കാർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വടക്കുകിഴക്കൻ മൺസൂണിനെ തുടർന്ന് തമിഴ്നാടിന്റെ ഭാഗങ്ങളിലും പുതുച്ചേരിയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ ലഭിക്കുമെന്നും കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

rain12122-1573

ഞായറാഴ്ച രാവിലെ 8.30 വരെ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ശക്തൻകുളത്ത് 19 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുഡ്ഡല്ലൂർ( 17 സെമി), തിരുനെൽവേലി (15 സെമി), കാഞ്ചീപുരം (13 സെമി) എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച മഴയുടെ തോത്. അടുത്ത 24- 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി, വെല്ലൂർ, തിരുവല്ലൂർ ജില്ലകളിൽ ശക്തമായ മഴയാണ് അടുത്ത 24 മണിക്കൂറിനുള്ളിൽ ലഭിക്കുക. അറബിക്കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് മത്സ്യതൊഴിലാളികൾക്കും കടലിലിറങ്ങരുതെന്ന് നിർദേശമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളെ ഏത് സാഹചര്യവും നേരിടുന്നതിനായി സജ്ജരാക്കിയിട്ടുണ്ട്.

English summary
Schools, Colleges Shut for Tomorrow as Tamil Nadu & Puducherry Brace for Heavy Rain; Flood Alert Issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X