കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി; രണ്ട് ജില്ലകളിലെ സ്‌ക്കൂളുകള്‍ തുറന്ന് മഹാരാഷ്ട്ര

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സ്‌ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ ആഴ്ച്ചയില്‍ ചന്ദ്രപൂര്‍, ഗഡ്ചിരോലി ജില്ലകളിലെ 190 സ്‌ക്കൂളുകളാണ് തുറക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 9, 10, 11 ക്ലാസുകളാണ് ആരംഭിക്കുന്നത്.

ക്ലാസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജൂണ്‍ 6 മുതല്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റും അധികൃതരും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. രക്ഷിതാക്കളും സ്‌ക്കൂള്‍ മാനേജ്‌മെന്റും യോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ബോധ്യം രക്ഷിതാക്കള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമെ അവരെ സ്‌ക്കൂളിലേക്ക് അയക്കേണ്ടതുള്ളൂവെന്നാണ് അധികൃതരുടെ തീരുമാനം.

school

Recommended Video

cmsvideo
India To Resume Patrols In Key Ladakh Area | Oneindia Malayalam

ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ സ്‌ക്കൂളികള്‍ അണുവിമുക്തമാക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി ക്ലാസിലെ ബെഞ്ചുകലുടെ ക്രമീകരണത്തിലും മാറ്റം വരുത്തും. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവ സ്‌ക്കൂളില്‍ സജ്ജമാക്കുന്നതിനായി അതത് സ്‌ക്കൂള്‍ ഫണ്ടുകളില്‍ നിന്ന് തന്നെയാണ് പണം കണ്ടെത്തിയിരിക്കുന്നത്.

9,10,11 ക്ലാസുകള്‍ക്ക് ഇതിനകം തന്നെ ക്ലാസുകള്‍ ആരംഭിച്ചു. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി എന്ന രീതിയിലാണ് ബെഞ്ച് ക്രമീകരിച്ചിരിക്കുന്നത്. മുഴഉവന്‍ വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിച്ച് വേണം സ്‌ക്കൂളിലെത്താന്‍ സ്‌ക്കൂളില്‍ വരാന്‍ തടസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൂം/ഗൂഗില്‍ മീറ്റോ വഴി ക്ലാസില്‍ ഇരിക്കാം. ദിവസേന അഞ്ച് പിരീയഡ് വീതം മൂന്ന് മണിക്കൂറാണ് ക്ലാസ്്.

ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജര്‍ എങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് 85 ശഥമാനമായി ഉയര്‍ന്നു. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ എല്ലാം വിദ്യാര്‍ത്ഥികളും സ്‌ക്കൂളിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ടയില്‍ ആഗസ്റ്റ് വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്.

മഹാരാഷ്ട്രയില്‍ വ്യാഴാഴാച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 6875 കൊവിഡ് കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.30 ലക്ഷമായി. ഇതില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 1268 കേസുകള്‍ മുംബൈയിലാണ്. ഇതോടെ മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 89124 ആയി.

 പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!! പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!!

കിടപ്പ്മുറിയിൽ പാമ്പ് കടിയേറ്റ് യുവതിയുടെ മരണം, ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് കുടുംബംകിടപ്പ്മുറിയിൽ പാമ്പ് കടിയേറ്റ് യുവതിയുടെ മരണം, ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ടിക് ടോക് ചലഞ്ച് കാര്യമായി; തിരൂരിൽ നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷംടിക് ടോക് ചലഞ്ച് കാര്യമായി; തിരൂരിൽ നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

ഒരു ചൊറിയൻ തവള; നാലുപേർ അറിയുന്നത് ദിലീപ് വിഷയത്തിൽ അശ്ലീലം പറഞ്ഞ്! തുറന്നടിച്ച് ഷമ്മി തിലകൻ!ഒരു ചൊറിയൻ തവള; നാലുപേർ അറിയുന്നത് ദിലീപ് വിഷയത്തിൽ അശ്ലീലം പറഞ്ഞ്! തുറന്നടിച്ച് ഷമ്മി തിലകൻ!

English summary
Schools in Two Districts Of Maharashtra restart Classes Amid Coronavirus Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X