കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചു; തിയേറ്ററുകളും തുറക്കുന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും സിനിമാ ശാലകളും തുറക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിലെത്താന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍ുകന്നത്. 9, 10, 11, 12 ക്ലാസുകള്‍, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നവംബര്‍ 16 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍. തിയേറ്ററുകള്‍ നവംബര്‍ 10ന് തുറക്കും. ജില്ലാ കളക്ടര്‍മാരുമായും ആരോഗ്യ വിദഗ്ധരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 50 ശതമാനം കപ്പാസിറ്റിയോടെയാണ് തിയേറ്ററുകള്‍ തുറക്കുക. സ്‌കൂളുകളുടെയും കോളജുകളുടെയും ഹോസ്റ്റലുകളും നവംബര്‍ 16 മുതല്‍ തുറക്കും.

E

നവംബര്‍ 15 ശേഷം സ്‌കൂള്‍ തുറക്കാന്‍ ഒഡീഷ സര്‍ക്കാരും അനുമതി നല്‍കി. ഒമ്പതാം ക്ലാസ് മുതലാണ് ഒഡീഷയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ല. ഇക്കാര്യത്തിലുള്ള വ്യക്തമായ തീരുമാനം നവംബറിന് ശേഷം പുറത്തിറക്കും. ആദ്യം എല്ലാ സ്‌കൂളുകളും നവംബര്‍ 16 മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. തൊട്ടുപിന്നാലെ തീരുമാനം മയപ്പെടുത്തി. നിര്‍ബന്ധിക്കുന്നില്ല. നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടച്ചിട്ടാലും കുഴപ്പമില്ലെന്ന് പിന്നീട് സര്‍ക്കാര്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുലകേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല

നവംബര്‍ 2 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. ശക്തമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുവേണം സ്‌കൂള്‍ തുറക്കാന്‍. കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. ജനുവരി ആയേക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

English summary
Schools reopening in Tamil nadu, Odisha from November 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X