കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറക്കില്ല; തീരുമാനം മാറ്റി, എതിര്‍പ്പുമായി രക്ഷിതാക്കളും അധ്യാപകരും

Google Oneindia Malayalam News

ചെന്നൈ: സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍മാറി. നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ തുറക്കേണ്ട എന്ന് തീരുമാനിച്ചത്. 9-12 ക്ലാസുകളാണ് പുനരാരംഭിക്കാന്‍ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നത്. കൊറോണ ഭീതി അകലും മുമ്പ് സര്‍ക്കാര്‍ തീരുമാനം എടുത്തത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

e

കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ കഴിഞ്ഞ ഏഴ് മാസമായി തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാണ് തുറക്കുക എന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഗവേഷണ പഠനങ്ങള്‍ക്ക് വേണ്ടി കോളജുകളും യൂണിവേഴ്‌സിറ്റികളും ഡിസംബര്‍ രണ്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശാസ്ത്രാ സാങ്കേതിക മേഖലയിലുള്ള പിജി കോഴ്‌സുകളും ഡിസംബര്‍ രണ്ടു മുതല്‍ തുടങ്ങും.

ബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെ

കോളജുകള്‍ നവംബര്‍ 16ന് ആരംഭിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയത്. രക്ഷിതാക്കളും അധ്യാപകരും എതിര്‍ത്ത പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നത് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ചില രക്ഷിതാക്കള്‍ സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു ചിലര്‍ വേണ്ടെന്നും. തുടര്‍ന്നാണ് തല്‍ക്കാലം അടഞ്ഞുകിടക്കട്ടെ എന്ന തീരുമാനത്തില്‍ സര്‍ക്കാരെത്തിയത്.

മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...

Recommended Video

cmsvideo
Sputnik V: Russia says Covid-19 vaccine shows 92% efficacy

തമിഴ്‌നാട്ടില്‍ ഇതുവരെ ഏഴര ലക്ഷം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11500 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊറോണ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച നാലാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. ബുധനാഴ്ച മാത്രം 2000 പേര്‍ക്ക് രോഗം ബാധിച്ചു. 28 പേര്‍ മരിക്കുകയും ചെയ്തു. സ്‌കൂള്‍ തുറക്കുമെന്ന് കഴിഞ്ഞാഴ്ചയാണ് പളനിസ്വാമി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ജനുവരിയില്‍ തുറന്നാല്‍ മതി എന്നാണ് സ്റ്റാലിന്റെ നിലപാട്.

English summary
Schools reopening postponed in Tamil Nadu due to Oppose by Parents and Teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X