ശാസ്ത്രം ജ്യോതിഷത്തെക്കാള്‍ ചെറുതാണെന്ന് ബിജെപി എംപി
ദില്ലി: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പരമാര്‍ശത്തിന് ശേഷം ബി ജെ പിയെ വെട്ടിലാക്കി വീണ്ടുമൊരു പ്രസ്താവന കൂടെ. മുന്‍ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയും ബി ജെ പി എം പിയുമായ രമേശ് പൊഖ്രിയാലിന്റെ നാവാണ് ഇത്തവണ പിഴച്ചത്.
ശാസ്ത്രത്തെക്കള്‍ വലുത് ജ്യോതിഷമാണെന്നാണ് പൊഖ്രിയാലിന്റെ വാദം. ലോക്‌സഭാ ചര്‍ച്ചയിലാണ് പൊഖ്രിയാലിന്റെ വിവാദ പരമാര്‍ശം. ജ്യോതിഷവും ശാസ്ത്രവും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകമാനമുള്ള എല്ലാ ശാസ്ത്രങ്ങളിലും ഒന്നാമത് ജ്യോതിഷമാണെന്നും ശാസ്ത്രം ജ്യോതിഷത്തെക്കാള്‍ ചെറുതാണെന്നുമാണ് രമേശ് പൊഖ്രിയാല്‍ പറയുന്നത്. എന്തായാലും പരമാര്‍ശം വിവാദമായിട്ടുണ്ട്.
ദില്ലി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കേന്ദ്രമന്ത്രി സാധ്വി വിവാദ പ്രസംഗം നടത്തിയത്. രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമാണ് അവര്‍ പ്രസ്താവിച്ചത്. ബി ജെ പിക്ക് വോട്ട് തേടുന്ന വേളയിലായിരുന്നു ഈ പ്രസ്താവന. ഇതിന്റെ പുകില്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് അടുത്ത പരമാര്‍സം വന്നിരിക്കുന്നത്.












Click it and Unblock the Notifications