ലോകത്തെ ഞെട്ടിച്ച് ഒരു ശാസ്ത്രാധ്യാപിക... മൂന്ന് വയസ്സുകാരിയെ ബലി നല്‍കാന്‍ ശ്രമം, നഗ്നപൂജ
ഗുവാഹത്തി: ശാസ്ത്രം പഠിപ്പിക്കുന്നവര്‍ തന്നെ അന്ധവിശ്വാസങ്ങളുടേയും ദുർമന്ത്രവാദത്തിന്റേയും പിറകേ പോയാല്‍ എങ്ങനെയിരിക്കും? അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ അതിലും ഭീകരമായ ഒരു കാര്യം ആണ് ഇപ്പോള്‍ അസമിലെ ഗുവാഹത്തില്‍ സംഭവിച്ചിരിക്കുന്നത്.
മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലി നല്‍കാന്‍ ആയിരുന്നു സ്‌കൂളിലെ സയന്‍സ് അധ്യാപികയും കുടുംബവും ശ്രമിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസിന് ഇവരെ തടയാന്‍ ഏറെ ശ്രമപ്പെടേണ്ടി വന്നു. അതിനിടെ ഉണ്ടായ വെടിവപ്പില്‍ അധ്യാപികയുടെ മകന്‍ കൊല്ലപ്പെടുകയും ചെയ്തു.
അധ്യാപികയുടെ സ്വന്തം സഹോദരന്റെ മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ ആയിരുന്നു ബലി കൊടുക്കാന്‍ ശ്രമിച്ചത്. നാട്ടുകാരുടേയും പോലീസിന്റേയും ഇടപെടല്‍ കൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആയത്.

അസമില്‍
അസമിലെ ഉദല്‍പുരി ജില്ലയില്‍ ആയിരുന്നു സംഭവം നടന്നത്. കുടുംബാംഗങ്ങള്‍ എല്ലാം പങ്കെടുക്കുന്ന പൂജയായിരുന്നു. എന്നാല്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ ഇടപെട്ടതോടെ ആയിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്.

നഗ്ന പൂജ
വീട്ടിലെ സ്ത്രീകള്‍ അടക്കം എല്ലാവരും നഗ്നരായിട്ടായിരുന്നു പൂജയില്‍ പങ്കെടുത്തിരുന്നത്. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ ഇടപെടുകയും ചെയ്തു. ഇതോടെ അക്രമാസക്തരായി വീട്ടുകാര്‍ പ്രതികരിക്കുകയായിരുന്നു. അപ്പോഴേക്കും നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി.

വാളുകൊണ്ട് കഴുത്തറുക്കാന്‍
മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ വലിയ വാള്‍ കൊണ്ട് കഴുത്തറുത്ത് കൊല്ലാനായിരുന്നു മന്ത്രവാദി ശ്രമിച്ചത്. നാട്ടുകാര്‍ ബഹളം വയ്ക്കുകയും ബലി നല്‍കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ നാട്ടുകാരെ ആക്രമിക്കാനും തുടങ്ങി.

ആക്രമണം, വെടിവപ്പ്, മരണം
നാട്ടുകാര്‍ക്ക് നേരെ വീട്ടുകാര്‍ വാളും മഴുവും കല്ലുകളും എല്ലാം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അതിനിടെ വീട്ടിലെ സാധനങ്ങള്‍ എല്ലാം തീയിട്ട് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. പോലീസ് എത്തി നടത്തിയ വെടിവപ്പില്‍ ആണ് അധ്യാപികയുടെ മകന്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications