ജനതയുടെ വംശശുദ്ധി പഠിക്കേണ്ട; കേന്ദ്ര സര്‍ക്കാരിന്റെ ഡിഎന്‍എ വിശകലന പദ്ധതിക്കെതിരെ വിമര്‍ശനം
ദില്ലി: ഇന്ത്യന്‍ ജനസംഖ്യാ ഗ്രൂപ്പുകളുടെ ജനിതക സമാനതകളും ഡിഎന്‍എ പ്രൊഫൈലുകളിലെ വ്യത്യാസങ്ങളും പഠിക്കാനുള്ള പദ്ധതിക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയില്‍ പ്രതിഷേധിച്ച് നൂറിലധികം ജീവശാസ്ത്രജ്ഞരും ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും സാംസ്‌കാരിക മന്ത്രാലയത്തിന് സംയുക്ത കത്തെഴുതി.
ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ലഖ്നൗ ആസ്ഥാനമായുള്ള ബീര്‍ബല്‍ സഹാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസിലെ (ബിഎസ്‌ഐപി) ചില ശാസ്ത്രജ്ഞരും പ്രമുഖ പുരാവസ്തു ഗവേഷകനുമായ വസന്ത് ഷിന്‍ഡെ ഡെക്കാന്‍ കോളജ് പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും ഉള്‍പ്പെട്ട പദ്ധതിയെക്കുറിച്ച് കഴിഞ്ഞ മാസം ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഇവര്‍ സാസ്‌കാരിക മന്ത്രാലയത്തിന് കത്തെഴുതിയത്.

ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും ഇന്ത്യയിലെ വംശങ്ങളുടെ പരിശുദ്ധി കണ്ടെത്തുന്നതിനുമാണ് ഈ പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ജീവശാസ്ത്രജ്ഞരും ചരിത്രകാരന്മാരും രംഗത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ 10,000 വര്‍ഷമായി ഇന്ത്യന്‍ ജനസംഖ്യയില്‍ ജനിതക പരിവര്‍ത്തനത്തിന്റെയും മിശ്രിതത്തിന്റെയും പ്രക്രിയ പഠിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രമുഖ പുരാവസ്തു ഗവേഷകനുമായ വസന്ത് ഷിന്‍ഡെ പറയുന്നത്
ഇപ്പോഴത്തെ ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഡ്ജംഗ്റ്റ് പ്രൊഫസറും ഹരിയാനയിലെ രാഖിഗര്‍ഹിയിലെ അവസാന ഹാരപ്പന്‍ കാലഘട്ടത്തിലെ അസ്ഥികൂടങ്ങളുടെ ചരിത്രം കണ്ടെത്തുന്നതിനുള്ള പുരാവസ്തു പര്യവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വസന്ത് ഷിന്‍ഡെ ആണ്.
അതസേമയം, മാധ്യമ റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം രംഗത്തെത്തി. റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പദ്ധതി 'വംശങ്ങളുടെ ജനിതക ചരിത്രം' സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതല്ലെന്നും സാംസ്‌കാരിക മന്ത്രാലയം ട്വീറ്റ് ചെയ്തത്.
അതേസമയം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്സിലെ പാര്‍ത്ഥ മജുംദാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. വിദ്യാനന്ദ് നഞ്ചുണ്ടയ്യ, സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ജനറ്റിക്‌സ്, ബാംഗ്ലൂര്‍. എല്‍.എസ്. ശശിധര, അശോക യൂണിവേഴ്‌സിറ്റി, സോനിപത്, ഹരിയാന. രാമചന്ദ്ര ഗുഹ, ചരിത്രകാരനും എഴുത്തുകാരനും, രാഘവേന്ദ്ര ഗഡാഗ്കര്‍,. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍. രാമ ഗോവിന്ദരാജന്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയറിറ്റിക്കല്‍ സയന്‍സസ്, ബാംഗ്ലൂര്‍ എന്നിവരും ഇവരില്‍ ഉള്‍പ്പെടുന്നു.
പഠനത്തിനു വേണ്ട ഉപകരണങ്ങള്‍ വാങ്ങാനും മറ്റുമായി 10 കോടി വകയിരുത്തിയിട്ടുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഹാപ്ലോയിഡ് ജീനോമുകളുടെ നേരിട്ടുള്ള പുനഃക്രമീകരണത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ പ്രദേശങ്ങളിലെ വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയിലുള്ള ഇന്ത്യന്‍ ജനസംഖ്യയുടെ ജനിതക വൈവിധ്യം മനസ്സിലാക്കാന്‍ സാധിക്കുമെന്നും വിശകലനത്തിലൂടെ സാധിക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications