കേരളത്തിൽ എന്തുകൊണ്ട് കൊവിഡ് മരണം കുറഞ്ഞു? സംസ്ഥാനത്ത് എസ് സ്ട്രെയിനോ? ഉത്തരം ഇങ്ങനെ..
അഹമ്മദാബാദ്: രാജ്യം കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ ഗുജറാത്തിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണങ്ങൾ വർധിക്കുന്നതിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധൻ. വുഹാനിൽ നിന്നുള്ള എൽ ടൈപ്പ് കൊറോണ വൈറസാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇതുമൂലമാണ് മരണസംഖ്യ വർധിക്കുന്നതെന്നുമാണ് സ്റ്റെർലിംഗ് ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് സ്പെഷ്യലിസ്റ്റ് ഡോ. അതുൽ പട്ടേൽ സാക്ഷ്യപ്പെടുത്തുന്നത്. ഗുജറാത്തിൽ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന മൂന്ന് സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് സ്റ്റെർലിംഗ് ആശുപത്രി. 20, 177 ആക്ടീവ് കേസുകളുള്ള ഇന്ത്യയിൽ 5,913 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്.
ബംഗാളിനെ രക്ഷിക്കാൻ മമതയുടെ പ്രചാരണത്തെ എതിർക്കണം: മമതക്കെതിരെ കേന്ദ്രമന്ത്രി, പോര് കനക്കുന്നു...

ഗുജറാത്തിൽ എന്തുകൊണ്ട് ഉയരുന്നു...
കേരളത്തിൽ കൊറോണ ബാധിച്ചുള്ള മരണങ്ങൾ കുറവാണ്. കേരളത്തിലെത്തി രോഗം സ്ഥിരീകരികരിച്ചവരിൽ അധികം പേരും ദുബായിൽ നിന്നെത്തിയവരാണ്. ഇത് തീവ്രത കുറഞ്ഞ എസ് ടൈപ്പ് കൊറോണ വൈറസ് ആണെന്നാണ് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ഡോക്ടർ ഇക്കാര്യം മുന്നോട്ടുവെച്ചത്. മറ്റ് സംസ്ഥാനങ്ങളെയും മറ്റ് രാജ്യങ്ങളെയും അപേക്ഷിച്ച് ഗുജറാത്ത് ഏത് തരത്തിലാണ് കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ച് ചർച്ച ചെയ്യകയും ചെയ്തിരുന്നു.

ഗുജറാത്തിൽ 133 മരണം
ഇന്ത്യയിൽ 3000ലധികം കേസുകൾ റിപ്പോർട്ട് ചെയ്ത ഗുജറാത്താണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ളത്. 3071 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 133 പേരാണ് ഗുജറാത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇവിടത്തെ ഉയർന്ന മരണസംഖ്യയ്ക്ക് കാരണം വുഹാനിൽ നിന്നുള്ള എൽ സ്ട്രെയിൻ വൈറസാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന ഗവേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. ഗുജറാത്ത് ബയോടെക്നോളജി സെന്ററിലെ ഒരു ശാസ്ത്രജ്ഞനാണ് അടുത്ത് നടത്തിയ പഠനത്തിൽ എൽ സ്ട്രെയിൻ വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കിയത്.

ദുബായിൽ നിന്നെത്തിയവരിൽ നിന്ന്
കേരള സർക്കാരിന്റെ മെഡിക്കൽ ഉപദേഷ്ടാവിനോട് സംസാരിച്ചതായും കേരളത്തിൽ കൂടുതൽ രോഗികൾ എത്തിയിട്ടുള്ളത് ദുബായിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞെന്നുമാണ് അതുൽ പട്ടേൽ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് സ്ട്രൈനിലുള്ള കൊറോണ വൈറസുകളാണുള്ളത്. ഇതിൽ ഒന്ന് എൽ സ്ട്രെയിൻ എന്നും മറ്റൊന്ന് എസ് സ്ട്രെയിൻ എന്നും അറിയപ്പെടുന്നു. ഇതിൽ എൽ ആണ് വുഹാൻ സ്ട്രെയിൻ എന്നറിയപ്പെടുന്നത്. ഇത് കൂടുതൽ അപകടകാരിയും തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകുന്നതിനൊപ്പം പെട്ടെന്നുള്ള മരണത്തിനും കാരണമാകുന്നു. വുഹാന് ശേഷം ജനിതക മാറ്റം വന്നാണ് ഇത് എസ് സ്ട്രെയിനിലേക്ക് മാറുന്നത്. ഇത് താരതമ്യേന തീവ്രത കുറഞ്ഞരോഗകാരിയാണ്. പെട്ടെന്ന് മരണത്തിലേയ്ക്ക് നയിക്കുകയുമില്ലെന്നും ഡോക്ടർ പറയുന്നു.

ന്യൂയോർക്കിൽ നാശം വിതച്ചു
അമേരിക്കയിൽ ന്യൂയോർക്കിൽ നിന്ന് പുറത്തുവരുന്ന കണക്കുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കണക്കുകളിൽ നിന്ന് വ്യത്യസ്തമാണ്. ന്യൂയോർക്കിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ള യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്കാണ്. അമേരിക്കയിൽ റണ്ട് തരത്തിലുമുള്ള സ്ട്രെയിനുകളാണ് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്നത് ഏത് സ്ട്രെയിനിൽപ്പെട്ട വൈറസ് ആണെന്നറിയണം. എൽ സ്ട്രെയിനിൽപ്പെട്ട വൈറസാണ് കൂടുതൽ മരണസംഖ്യ ഉയരുന്നതിന് കാരണമാകുന്നതെന്ന സാധ്യതയും പട്ടേൽ മുന്നോട്ടുവെക്കുന്നു.

കേരളത്തിൽ എസ് സ്ട്രെയിൻ..
ജനുവരിയിൽ വുഹാനിൽ നിന്ന് കേരളത്തിലെത്തിയ മൂന്ന് വിദ്യാർത്ഥികൾക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. എന്നിരുന്നാലും കേരളത്തിൽ എസ് സ്ട്രെനിയിലുള്ള വൈറസാണ് വ്യാപിക്കുന്നതെന്നാണ് ഡോ. അതുൽ പട്ടേലിന്റെ നിഗമനം. ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന എൽ സ്ട്രെയിനുള്ളത്. ഇന്ത്യയിൽ മൂന്ന് സ്ട്രെയിനിലുള്ള വൈറസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ ഉറവിടം അനുസരിച്ച് ചൈന, യൂറോപ്പ്, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ട്രെയിനുകളാണുള്ളത്. ഇന്ത്യയിൽ ഏറ്റവും ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ ഇതിനകം നാല് പേർ മാത്രമാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. ആദ്യം രോഗം സ്ഥിരീകരിച്ച മൂന്ന് വിദ്യാർത്ഥികളും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ നിന്നാണ് വീണ്ടും രോഗവ്യാപനം ഉണ്ടാകുന്നത്.