കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ വിശ്വാസത്തെ ഒറ്റുകൊടുത്തു: ജ്യോതിരാതിദ്യ സിന്ധ്യക്കെതിരെ അശോക് ഘെലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട്. ജ്യോതിരാദിത്യ സിന്ധ്യ ജനങ്ങളുടെ വിശ്വാസത്തെ ഒറ്റുകൊടുത്തുവെന്നാണ് ഘെലോട്ട് കുറ്റപ്പെടുത്തുന്നത്. സിന്ധ്യയുടെ ബിജെപിയുമായി കൈകോര്‍ക്കാനുള്ള നീക്കം തെളിയിക്കുന്നത് ഇവര്‍ക്ക് അധികാരമില്ലാതെ വളരാന്‍ കഴിയില്ലെന്നാണെന്നും ഘെലോട്ട് കൂട്ടിച്ചേര്‍ത്തു. ബിജെപി സമ്പദ് വ്യവസ്ഥയെയും ജനാധിപത്യ സ്ഥാപനങ്ങളെയും സാമൂഹിക ഘടനയെയും നിയമവ്യവസ്ഥയെയും നശിപ്പിക്കുന്ന സാഹചര്യത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയുമായി കൈകോര്‍ക്കുന്നതെന്നും ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
Scindia Betrayed The Trust of People': Ashok Gehlot | Oneindia Malayalam

 മധ്യപ്രദേശ് പ്രതിസന്ധി:കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം, പ്രതികരിക്കാനില്ലെന്ന് ശിവരാജ് ചൗഹാന്‍ മധ്യപ്രദേശ് പ്രതിസന്ധി:കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം, പ്രതികരിക്കാനില്ലെന്ന് ശിവരാജ് ചൗഹാന്‍

തികഞ്ഞ അവസരവാദം

കോണ്‍ഗ്രസ് പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള സിന്ധ്യയുടെ ബുദ്ധിമുട്ടുകള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ബിജെപിയില്‍ ചേരുന്നത് തികഞ്ഞ അവസരവാദവും അസാന്മാര്‍ഗ്ഗികവുമായ പ്രവൃത്തിയാണ്. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ് സിന്ധ്യയുടെ നീക്കമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

 ഭൂരിപക്ഷത്തില്‍ ഇടിവില്ല..

ഭൂരിപക്ഷത്തില്‍ ഇടിവില്ല..

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭൂരിയ വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശ് മുഥ്യമന്ത്രി കമല്‍നാഥുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കീഴിലുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ പറയുന്നതുപോലെ സര്‍ക്കാര്‍ താഴെവീഴില്ല. ‍ഞങ്ങള്‍ക്ക് വേണ്ടത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഭൂരിയ ​എഎന്‍ഐയോട് പ്രതികരിച്ചു.

 സിന്ധ്യ ക്യാമ്പിലെ മന്ത്രിമാര്‍ക്ക് തിരിച്ചടി

സിന്ധ്യ ക്യാമ്പിലെ മന്ത്രിമാര്‍ക്ക് തിരിച്ചടി



ഇതിനിടെ ആറ് എംഎഎല്‍മാരെ നീക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന് കത്തെഴുതിയിരുന്നു. ഇറമാത്തി ദേവി, തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുത്ത്, മഹേന്ദ്രസിംഗ് സിസോദിയ, പ്രദ്യുമ്ന്‍ സിംഗ് തോമര്‍, പ്രഭുരാം ചൗധരി എന്നിവരെ ക്യാബിനറ്റില്‍ പുറത്താക്കാനാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് പുറത്താക്കിയ ജ്യോതിരാതിദ്യ സിന്ധ്യയുടെ ക്യാമ്പിലുള്ള മന്ത്രിമാരെ പുറത്താക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രതിസന്ധി കനക്കുന്നു

പ്രതിസന്ധി കനക്കുന്നു

കഴിഞ്ഞ 15 മാസക്കാലമായി അധികാരത്തിലിരുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുള്ള 19 എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തങ്ങിയതോടെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ഇതിനിടെ കോണ്‍ഗ്രസിലെ 24 എംഎല്‍എമാരാണ് ബെംഗളൂരുവിലുള്ളതെന്നും അവശേഷിക്കുന്നവര്‍ കൂടി ചൊവ്വാഴ്ച രാജി സമര്‍പ്പിക്കുമെന്നുമാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജി സമര്‍പ്പിക്കുന്നത് നേരിട്ട് വേണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ വൈകിട്ടോടെ ഭോപ്പാലിലേക്ക് തിരച്ചേക്കുമെന്നും ദി ക്വിന്റ് പറയുന്നു. ഇതിനിടെ മുതിര്‍ന്ന എംഎല്‍എ ബിസാഹു ലാല്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതുവരെ ബിജെപിക്കൊപ്പം ചേര്‍ന്ന വിമത എംഎല്‍എ ഇദ്ദേഹം മാത്രമാണ്.

 കോണ്‍ഗ്രസ് വിട്ടതില്‍ അഭിനന്ദനം

കോണ്‍ഗ്രസ് വിട്ടതില്‍ അഭിനന്ദനം

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട നീക്കത്തെ പ്രശംസിച്ച് ബന്ധു യശോധര രാജെ സിന്ധ്യ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ട നീക്കത്തില്‍ സഹോദരപുത്രനെ അഭിനന്ദിച്ചുകൊണ്ടുള്ള യശോദര സിന്ധ്യയുടെ ട്വീറ്റാണ് പുറത്തുവന്നത്. രാജരക്തമാണ് ദേശീതാല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കാന്‍ സിന്ധ്യയെ പ്രേരിപ്പിച്ചത്. എല്ലാ അകലങ്ങളും ഇല്ലാതാകുമെന്നും പുതിയ രാജ്യം രൂപീകരിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

 പ്രതിപക്ഷത്തിരിക്കാന്‍ സന്നദ്ധം?

പ്രതിപക്ഷത്തിരിക്കാന്‍ സന്നദ്ധം?


കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗ്. എന്തുവേണമെങ്കിലും സംഭവിക്കട്ടെ. ഞങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കാന്‍ പോലും തയ്യാറാണ്. രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നതിനായി മുഖ്യമന്ത്രിയെ കാണുമെന്നും ലക്ഷ്മണ്‍ സിംഗ് എഎന്‍ഐയോട് പ്രതികരിച്ചു.

English summary
'Scindia Betrayed The Trust of People': Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X