കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? കോണ്‍ഗ്രസിന് പാര്‍ട്ടി നേതാവിന്റെ വിമര്‍ശനം!!

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി കോണ്‍ഗ്രസിനേറ്റ പ്രഹരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയ്. രാജ്യത്തെ അര്‍പ്പണ ബോധമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്നും തങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടെന്നും പാഴായിപ്പോയെന്നുമുള്ള തോന്നലുകളാണുണ്ടാവുകയെന്നുും ബിഷ്ണോയ് കൂട്ടിച്ചേര്‍ക്കുന്നു. സിന്ധ്യയുടെ രാജിയോടെ മധ്യപ്രദേശില്‍ സിന്ധ്യയോട് കൂറ് പുലര്‍ത്തുന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. എന്നാല്‍ രാജിവെക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ എംഎല്‍എ ബിസാഹുലാല്‍ സാഹു ചൂണ്ടിക്കാണിക്കുന്നത്.

മധ്യപ്രദേശില്‍ ആയുസ്സ് നീട്ടി കമല്‍നാഥ്, ഗവര്‍ണറെത്താന്‍ 48 മണിക്കൂര്‍, മാസ്റ്റര്‍ സ്ട്രോക്ക്!! മധ്യപ്രദേശില്‍ ആയുസ്സ് നീട്ടി കമല്‍നാഥ്, ഗവര്‍ണറെത്താന്‍ 48 മണിക്കൂര്‍, മാസ്റ്റര്‍ സ്ട്രോക്ക്!!

സിന്ധ്യ രാജി സമര്‍പ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സിന്ധ്യയെ പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നടപടി. എന്നാല്‍ എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ സുസ്ഥിരമാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കമല്‍നാഥ് സര്‍ക്കാര്‍. അതേസമയം ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്‍ അവധിയില്‍ പോയതിനാല്‍ മധ്യപ്രദേശില്‍ കരുനീക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ 48 മണിക്കൂര്‍ കുടി ലഭിക്കും. യുപിയിലുള്ള ഗവര്‍ണര്‍ മാര്‍ച്ച് 12നാണ് തിരിച്ചെത്തുക. ഇതിനകം കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ് ക്യാമ്പിന് അനൂകുലമായി മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിലനിന്നേക്കുമെന്നാണ് സൂചന.

 പാര്‍ട്ടിയുടെ നെടുംതുണ്‍

പാര്‍ട്ടിയുടെ നെടുംതുണ്‍


കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയുടെ കരുത്തുറ്റ നെടും തൂണായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ്
ബിഷ്ണോയിയുടെ പ്രതികരണം. മുന്‍ ഹരിയാണ മുഖ്യമന്ത്രി ബജന്‍ ലാലിന്റെ ചെറിയ മകനാണ് കുല്‍ദീപ് ബിഷ്ണോയ്. സിന്ധ്യയെ കോണ്‍ഗ്രസില്‍ തന്നെ നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് കുടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നുവെന്നും ബിഷ്ണോയ് ചൂണ്ടിക്കാണിക്കുന്നു. കഠിന പ്രയത്നം ചെയ്യാനും ജനങ്ങളില്‍ പ്രതിധ്വനികള്‍ ഉണ്ടാക്കാന്‍ കഴിയുന്നതുമായ യുവ നേതാക്കളെ പാര്‍ട്ടി ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ആദംപൂരില്‍ നിന്നുള്ള എംഎല്‍എയാണ് ബിഷ്ണോയ്.

 ഒറ്റപ്പെട്ടെന്ന തോന്നലുണ്ടാക്കും..

ഒറ്റപ്പെട്ടെന്ന തോന്നലുണ്ടാക്കും..

ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ അര്‍പ്പണബോധമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെമ്പാടുമുണ്ട്. അവര്‍ക്ക് തങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടെന്നും പാഴായിപ്പോയെന്നുമുള്ള തോന്നലുകളാണുണ്ടാവുകയെന്നും ബിഷ്ണോയ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ ഏറ്റവും പഴയ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് കഠിനപ്രയത്നം ചെയ്യാനും ജനങ്ങളില്‍ പ്രതിധ്വനികള്‍ ഉണ്ടാക്കാന്‍ കഴിയുന്നതുമായ യുവ നേതാക്കളെ പാര്‍ട്ടി ശാക്തീകരിക്കേണ്ടതുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ ബിഷ്ണോയ് ചൂണ്ടിക്കാണിക്കുന്നു.

 കുല്‍ദീപ് ബിഷ്ണോയിയുടെ വഴിത്തിരിവ്

കുല്‍ദീപ് ബിഷ്ണോയിയുടെ വഴിത്തിരിവ്


മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വിമര്‍ശകനായിരുന്ന ബിഷ്ണോയ് നാല് തവണ എംഎല്‍എയും രണ്ട് തവണ ലോക്സഭാ എംപിയും ആയിരുന്നിട്ടുണ്ട്. എന്നാല്‍ 2005ല്‍ ഭജന്‍ലാലിന് പകരമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഭജന്‍ലാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതോടെ പത്ത് വര്‍ഷം മുമ്പാണ് ബിഷ്ണോയ് ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസുമായി ഇടഞ്ഞ് പാര്‍ട്ടി വിട്ടത്. അക്കാലത്ത് രോഹക്ക് എംപിയായിരുന്നു ഹുഡ. ഈ സമയത്താണ് ബിഷ്ണോയിയും പിതാവും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നത്. പിന്നീട് ഹരിയാണ ജന്‍ഹിത് ബിജെപിയുമായി സഖ്യം രൂപീകരിച്ചെങ്കിലും 2014ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യത്തില്‍ വിള്ളലുണ്ടാവുകയും ചെയ്തുു. പിന്നീട് 2016ല്‍ ബിഷ്ണോയ് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. എന്നാല്‍ നിലവില്‍ ഹൂഡ‍ ഹരിയാണ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ബിഷ്ണോയ് പിന്തുണച്ചിരുന്നു.

കോണ്‍ഗ്രസിനേറ്റ പ്രഹരം

കോണ്‍ഗ്രസിനേറ്റ പ്രഹരം


കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനേറ്റ പ്രഹരമാണെന്ന കാര്യത്തില്‍ സംശയമില്ല. സിന്ധ്യയുടെ രാജിക്ക് ശേഷം 22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. കര്‍ണാടകത്തിന് സമാനമായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അടിത്തറയിളക്കി ബിജെപി അധികാരത്തിലേറുമെന്ന സൂചനകളാണ് ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങള്‍ നല്‍കുന്ന സൂചന. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് 114 അംഗങ്ങളും ബിജെപിക്ക് 107 അംഗങ്ങളുമാണുള്ളത്. ബിഎസ്പി, എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ ബലത്തില്‍ 121 പേരുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്തുന്നത്.

 സ്വതന്ത്രരും കാലുവാരുന്നു

സ്വതന്ത്രരും കാലുവാരുന്നു

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിഎസപി, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ മധ്യപ്രദേശ് ബിജെപി തലവന്‍ ശിവരാജ് സിംഗ് ചൗഹാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമാണ് നേരത്തെ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ബിന്ധില്‍ നിന്നുള്ള ബിഎസ്പി എംഎല്‍എ സ‍ഞ്ജീവ് സിംഗ് കുശ് വാഹ, മെഹ്ഗോണില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാജേഷ് ശുക്ല, എന്നിവരാണ് ശിവരാജ് സിംഗ് ചൗഹാനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്.

 കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക്

കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക്

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുമ്പും കോണ്‍ഗ്രസില്‍ നിന്ന് അടുത്ത കാലത്ത് നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ലളിതാംബിക പാല്‍, യുപി പിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ ജോഷി, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ജോഷി, ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ തീര്‍ത്ത്, ദില്ലി പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിംഗ് എന്നിവര്‍ അടുത്ത കാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരാണ്. ഇവര്‍ക്കെല്ലാം പുറമേ സോണിയാ ഗാന്ധിയുടെ വിശ്വസ്തനും എഐസിസി സെക്രട്ടറിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും മറുകണ്ടം ചാടിയിരുന്നു.

English summary
Scindia's exit a big blow; many devoted leaders feel alienated, wasted: Congress MLA Bishnoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X