കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിന്ധ്യ... ധൈര്യമായിട്ട് ഇറങ്ങാമെന്ന് കമല്‍നാഥ്!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുള്ളില്‍ മുതിര്‍ന്ന നേതാക്കളുടെ പോര് ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങുമെന്നാണ് ജോതിരാദിത്യ സിന്ധ്യയുടെ ഭീഷണി. എന്നാല്‍ അദ്ദേഹം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കട്ടെയെന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. അതേസമയം സിന്ധ്യ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തുന്നതിന് രണ്ട് കാരണമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഗുണയില്‍ തോറ്റ സിന്ധ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

1

രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് ആവശ്യമാണ്. മറ്റൊന്ന് സംസ്ഥാന അധ്യക്ഷ പദവിയാണ്. കമല്‍നാഥ് ഒഴിഞ്ഞാല്‍ ആ പദവി സിന്ധ്യ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്ത് വന്നാല്‍ സമ്മര്‍ദത്തിലൂടെ ഈ രണ്ട് കാര്യങ്ങളും സിന്ധ്യക്ക് നേടാന്‍ കഴിയും. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങാന്‍ കമല്‍നാഥ് തയ്യാറല്ല. കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു സിന്ധ്യ പറഞ്ഞു.

സിന്ധ്യ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും, അദ്ദേഹം അതുമായി മുന്നോട്ട് പോകട്ടെയെന്നുമായിരുന്നു കമല്‍നാഥിന്റെ മറുപടി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നത് അസാധ്യമായ കാര്യമാണ്. സര്‍ക്കാരിന് അത് നടപ്പാക്കാന്‍ ബാധ്യതയുണ്ട്. അതല്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരം നടത്തുമെന്നും സിന്ധ്യ വ്യക്തമാക്കി.

നേരത്തെ കമല്‍നാഥ് സര്‍ക്കാരിലെ മന്ത്രി ഗോവിന്ദ് സിംഗും ചില പ്രശ്‌നങ്ങള്‍ കാരണം കര്‍ഷക വായ്പ എഴുതി തള്ളുന്നത് വൈകിയെന്ന് സമ്മതിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അഞ്ച് വര്‍ഷത്തേക്കുള്ളതാണെന്നും, ഇതുവരെ അത് പൂര്‍ത്തിയായിട്ടില്ലെന്നും സിന്ധ്യക്കുള്ള മറുപടിയായി കമല്‍നാഥ് പറഞ്ഞു. ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ സ്ഥിരം നിയമനത്തെ കുറിച്ചുള്ള കാര്യങ്ങളും സിന്ധ്യ ഉന്നയിച്ചിട്ടുണ്ട്. ഇതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്.

ആദ്യം കോണ്‍ഗ്രസ് കോട്ടയിലേക്ക്.. പിന്നെ ബിജെപിയെ പൂട്ടും, എഎപിയുടെ ദേശീയ നീക്കങ്ങള്‍ ഇങ്ങനെആദ്യം കോണ്‍ഗ്രസ് കോട്ടയിലേക്ക്.. പിന്നെ ബിജെപിയെ പൂട്ടും, എഎപിയുടെ ദേശീയ നീക്കങ്ങള്‍ ഇങ്ങനെ

English summary
scindia says will make an agitation against mp govt kamal nath responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X