കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നിപ്പ്,വോട്ടെടുപ്പിന് തൊട്ട് മുമ്പ് കശ്മീര്‍ ബില്ലിനെ പിന്തുണച്ച് സിന്ധ്യ

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നിപ്പ്. ഇത്തവണ ബില്ലിനെ പിന്തുണച്ചത് കോണ്‍ഗ്രസിലെ പ്രമുഖന നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യയാണ്. അനിവാര്യമായ തീരുമാനമാണ് ഇതെന്ന് സിന്ധ്യ പറഞ്ഞു. മോദി സര്‍ക്കാരിനെ ഇക്കാര്യത്തില്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും സിന്ധ്യ പറഞ്ഞു.

1

കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി മാറ്റാനുള്ള തീരുമാനത്തെ താന്‍ പിന്തുണയ്ക്കുന്നു. ലഡാക്കിന്റെയും കശ്മീരിന്റെ എല്ലാ അധികാരങ്ങളും ഇന്ത്യക്കൊപ്പം നില്‍ക്കുന്നതിനാണ് ഇത്. ഭരണഘടനാ നടപടികള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു. ഒരു ചോദ്യങ്ങളും ഇതുപോലെ ഉയരില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഇത് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ്. കശ്മീര്‍ ബില്ലിനെ ഞാന്‍ പിന്തുണയ്ക്കുന്നുവെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.

അതേസമയം സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്നുള്ള പിന്തുണയും ബില്ലിന് ലഭിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ പ്രമുഖ കക്ഷിയായ ജെഡിയു ബില്ലിനെ എതിര്‍ത്തപ്പോള്‍ ബിജെപിയെ നിരന്തരം വിമര്‍ശിക്കുന്ന മായാവതിയുടെ ബിഎസ്പി, ആംആദ്മി പാര്‍ട്ടി എന്നിവര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ഇത് അദ്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. കോണ്‍ഗ്രസ് ക്യാമ്പിലും ഈ വിള്ളല്‍ പ്രകടമായിരുന്നു.

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ഇതിനെ പിന്തുണച്ചിരുന്നു. നേരത്തെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കശ്മീര്‍ ബില്ലിനെ എതിര്‍ക്കാനായിരുന്നു തീരുമാനിച്ചത്. ഇത് കശ്മീരിലെ മുസ്ലീങ്ങളുടെ പ്രശ്‌നമല്ലെന്ന് ബിഎസ്പി നേതാവ് സതീഷ് മിശ്ര പറഞ്ഞു. കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയിലെവിടെയും വന്ന് സ്ഥലം വാങ്ങാം. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള മുസ്ലീങ്ങള്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ പറ്റില്ല. ഇത് ശരിയല്ല. അതുകൊണ്ടാണ് ബില്ലിനെ പിന്തുണച്ചെതന്നും മിശ്ര പറഞ്ഞു.

നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍

English summary
scindia support kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X