കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ വാഴിക്കില്ല, മധ്യപ്രദേശിൽ അവസാന നിമിഷം പൂഴിക്കടകനുമായി കമൽനാഥ്

  • By Desk
Google Oneindia Malayalam News

ഭോപ്പാൽ; രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കവേ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ക്യാമ്പിന് ഒട്ടും ആശ്വാസകരമല്ല കാര്യങ്ങൾ. ഗുജറാത്തിൽ അഞ്ച് എംഎൽഎമാരാണ് നേതൃത്വത്തിന് പാലം വലിച്ച് ഇതിനോടകം രാജിവെച്ചിരിക്കുന്നത്. സിന്ധ്യയുടെ രാജി തീർത്ത പ്രതിസന്ധി മധ്യപ്രദേശിൽ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഞാണിൻമേൽ ആക്കിയിരിക്കുകയാണ്.

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറേയും സുപ്രീം കോടതിയേയും സമീപിച്ചിരിക്കുകയാണ് ബിജെപി. അതിനിടെ സർക്കാരിന്റെ നിലവിലെ പ്രതിസന്ധിയ്ക്ക് കാരണക്കാരനായ സിന്ധ്യയ്ക്കെതിരെ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്തിരിക്കുകയാണ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

 പ്രതിസന്ധിയിൽ

പ്രതിസന്ധിയിൽ

കോൺഗ്രസിൽ നിന്നും ജ്യോതിരാധിത്യ സിന്ധ്യ രാജിവെച്ചതോടെയാണ് മധ്യപ്രദേശ് സർക്കാരിൽ പ്രതിസന്ധി ഉടലെടുത്തത്. രാജിവെച്ച് സിന്ധ്യ ബിജെപിയിലേക്ക് പോയതോടെ സിന്ധ്യ പക്ഷത്തുണ്ടായിരുന്ന ആറ് മന്ത്രിമാർ ഉൾപ്പെടെയുള്ള 21 എംഎൽഎമാരും രാജി പ്രഖ്യാപിച്ചു. ഇതോടെ സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി.

 വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

വിമത എംഎൽഎമാരെ തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമം കോൺഗ്രസ് ക്യാമ്പിൽ നടന്നിരുന്നു. എന്നാൽ പാർട്ടിയുടെ നീക്കങ്ങൾ വിജയിച്ചില്ല. ഇതോടെ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ബിജെപിയും ശക്തമാക്കി. സർക്കാർ ന്യൂനപക്ഷമായെന്ന് ചൂണ്ടിക്കാട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

 സമ്മർദ്ദം ശക്തമാക്കി

സമ്മർദ്ദം ശക്തമാക്കി

എന്നാൽ സർക്കാരിനെ താഴെയിറക്കാൻ ബിജെപി മെനയുന്ന തന്ത്രങ്ങളെയെല്ലാം ശക്തമായി പ്രതിരോധിക്കുമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി കമൽനാഥ്. ഇതിന്റെ ഭാഗമായി രാജിവെച്ച ആറ് മന്ത്രിമാരെ പുറത്താക്കി സര്ക്കാർ സമ്മർദ്ദം ശക്തമാക്കി. വിശ്വാസ വോട്ടെടുപ്പിൽ ബിജെപിക്കൊപ്പം നിന്നാൽ പിന്നീട് മന്ത്രി പദവും എംഎൽഎ സ്ഥാനവും ലഭിക്കുകയെന്നത് എളുപ്പമല്ലെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നേതാക്കൾക്ക് നൽകിയത്.

 ഗവർണറുടെ നിർദ്ദേശം

ഗവർണറുടെ നിർദ്ദേശം

അതിനിടെ സർക്കാർ വീഴില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയ്യാറാണെന്ന് കമൽനാഥ് ഗവർണറെ കണ്ട് അറിയിക്കുകയും ചെയ്തു. ഇന്ന് ബജറ്റ് സമ്മേളനം തുടങ്ങുമ്പോൾ സർക്കാർ വിശ്വാസം തെളിയിക്കണമെന്നായിരുന്നു ഗവർണറുടെ നിർദ്ദേശം.

 ഗവർണറുടെ അന്ത്യശാസനം

ഗവർണറുടെ അന്ത്യശാസനം

എന്നാൽ കൊറോണ വിഷയം ഉയർത്തിക്കാട്ടി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ സമ്മേളനം മാറ്റിവെച്ചതായി സ്പീക്കർ അറിയിച്ചു. നിയമസഭ സമ്മേളനം മാർച്ച് 26 ലേക്ക് മാറ്റിവെക്കുന്നതായി സ്പീക്കര്‍ സഭയെ അറിയിക്കുകയായിരുന്നു. ഇതോട നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി ഗവർണറേയും സുപ്രീം കോതിയേയും സമീപിച്ചു.
കൊറോണയിൽ കാലാവധി നീട്ടികിട്ടുമെന്ന കോൺഗ്രസ് പ്രതീക്ഷയെ തല്ലിക്കെടുത്തി നാളെത്തന്നെ വിശ്വാസം തേടണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗവർണർ.

 പത്രികയിൽ ഇല്ല

പത്രികയിൽ ഇല്ല

ഇതിനിടെ തങ്ങളുടെ സർക്കാരിനെ മുൾ മുനയിലാക്കിയ സിന്ധ്യയെ എല്ലാ തരത്തിലും പൂട്ടാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. മധ്യപ്രദേശിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ സിന്ധ്യയ്ക്കെതിരായ വ്യാജ രേഖ ചമയ്ക്കൽ പരാതി നാമനിർദ്ദേശ പത്രികയിൽ പ്രതിപാദിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപണം.

 കോടികൾ തട്ടി

കോടികൾ തട്ടി

ബിജെപിയിൽ ചേർന്നതിനു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖ ചമയ്ക്കൽ പരാതി കോൺഗ്രസ് കുത്തിപ്പൊക്കിയിരുന്നു. ഭൂമി ഇടപാട് രേഖകളിൽ കൃത്രിമം കാട്ടി സിന്ധ്യയും കുടുംബവും കോടികൾ തട്ടിയെന്ന പരാതിയിലാണ് കമൽനാഥ് സർക്കാർ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

 വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

സുരേന്ദ്ര ശ്രീവാസ്തവ എന്നയാൾ 2014ൽ നൽകിയ പരാതിയിൽ കഴമ്പില്ലെന്നു കാട്ടി 2018 ൽ അന്നത്തെ ബിജെപി സർക്കാാർ കേസ് അവസാനിപ്പിച്ചിരുന്നു. ഴിഞ്ഞ ദിവസം ശ്രീവാസ്തവ വീണ്ടും പരാതി നൽകിയെന്ന് വ്യക്തമാക്കിയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

 സോളങ്കിക്കെതിരേയും

സോളങ്കിക്കെതിരേയും

ബിജെപിയുടെ മറ്റൊരു രാജ്യസഭ സ്ഥാനാർത്ഥിയായ സുമേർ സോളങ്കിക്കെതിരേയും കോൺഗ്രസ് രംഗത്തെത്തി. സോളങ്കി രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ച ശേഷം മാത്രമാണ് സർക്കാർ സർവ്വീസിൽ നിന്നും രാജിവെച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ബർവാണിയിലെ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സോളങ്കി.

 അവസാന ദിവസം

അവസാന ദിവസം

നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയുടെ അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് ഉയർത്തിയ എതിർപ്പ് ചൊവ്വാഴ്ച രാവിലെ 11 ന് കേൾക്കുമെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥികളായ ദിഗ്‌വിജയ സിംഗ്, ഫൂൾ സിംഗ് ബാരയ്യ, ബിജെപിയുടെ രഞ്ജന ബാഗേൽ എന്നിവരുടെ നാമനിർദ്ദേശങ്ങൾ റിട്ടേണിംഗ് ഓഫീസർ സ്വീകരിച്ചിട്ടുണ്ട്.

English summary
Scindia Withheld Info on Forgery Case Against Him in Nomination Says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X