അമ്മ വഴക്കുപറഞ്ഞു; 24 കാരി തൂങ്ങിമരിച്ചു
ലഖ്‌നൊ: മണിക്കൂറുകളോളം ഫേസ്ബുക്ക് നോക്കി സമം കളയുന്നതിന് അമ്മ വഴക്കുപറഞ്ഞതില്‍ സങ്കടപ്പെട്ട് 24 കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ദീന്‍ ദയാല്‍ ഉപാധ്യായ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥിനിയാണ് അമ്മയോട് പിണങ്ങി ജീവനൊടുക്കിയത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഖൊരക്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ സെപ്തംബറിലാണ് സുഷമ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്തത്. ഇതിനുശേഷം ദിവസവും മണിക്കൂറുകളോളം സുഷമ ഫേസ്ബുക്കില്‍ ചെലവഴിക്കുമായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. താമസിയാതെ സുഷമയുടെ അനുജനും ഫേസ്ബുക്കില്‍ ചേര്‍ന്നു.

ഞായറാഴ്ച രാത്രിയാണ് ഫേസ്ബുക്ക് ഉപയോഗം കൂടുന്നു എന്ന് പറഞ്ഞ് സുഷമയുടെ അമ്മ മകളെ വഴക്കുപറഞ്ഞത്. വഴക്കിന് ശേഷം സാധാരണ പോലെ എല്ലാവരും ഉറങ്ങാനായി പോയി. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ കിടപ്പുമുറിയില്‍ മകള്‍ തൂങ്ങിമരിച്ച കാഴ്ചയാണ് അവര്‍ കണ്ടത്. ഡയറിയില്‍ നിന്നും കീറിയെടുത്ത പേജില്‍ അമ്മ എന്നോട് ക്ഷമിക്കണം എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് സുഷമ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്.
ലഖ്‌നൊവിലെ ഒരു പട്ടാള ഉദ്യോഗസ്ഥനായ കേദാര്‍ നാഥ് ഗോസ്വാമിയുടെ മകളാണ് ആത്മഹത്യ ചെയ്ത സുഷമ ഗോസ്വാമി എന്ന 24 കാരി. ദില്ലിയിലെ ആര്‍മി സ്‌കൂളില്‍ നിന്നും പി യു എസി കഴിഞ്ഞ ശേഷം ദീന്‍ ദയാല്‍ ഉപാധ്യായ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു. അച്ഛന്‍ കേദാര്‍ നാഥ് ഗോസ്വാമിയുടെ ട്രാന്‍സ്ഫറിനെ തുടര്‍ന്നാണ് ഇവരുടെ കുടുംബം ഖൊരക്പൂരിലേക്ക് താമസം മാറിയത്.












Click it and Unblock the Notifications