കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഴയടക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരിയെ നടു റോഡില്‍ വെച്ച് പരസ്യമായി മര്‍ദിച്ചു

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: ഹെല്‍മറ്റും ലൈസന്‍സും ഇല്ലാതെ സ്‌കൂട്ടറോടിച്ച യുവതിയോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരിയെ നടുറോഡില്‍ വെച്ച് പരസ്യമായി മര്‍ദിച്ചു. വിലേ പാലെ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പ്രയങ്ക ഘോട്ടാണ്(30)മര്‍ദനത്തിന് ഇരയായത്.

ആര്‍ത്തി പട്ട്‌ലേക്കര്‍(23) എന്ന പെണ്‍കുട്ടിയെ മഹിള സംഘ് സ്‌കൂളിന് സമീപത്ത് വെച്ചാണ് പോലീസ് തടഞ്ഞു നിര്‍ത്തുന്നത്. ഹെല്‍മറ്റും ലൈസന്‍സും ഇല്ലാത്ത കാരണം 500 രൂപ പിഴയാണ് ചുമത്തിയത്. എന്നാല്‍ പിഴ നല്‍കാന്‍ ആര്‍ത്തി തയ്യാറായില്ല. പോലീസുക്കാരോട് തട്ടി കയറി മോശമായി സംസാരിച്ചു.

 police-women

100 അടക്കാമെന്നും അല്ലാത്ത പക്ഷം പിഴ അടക്കില്ലെന്നുമായിരുന്നു വാദം. പോലീസ് സമ്മതിക്കാതെ വന്നപ്പോള്‍ കൈകൂലി ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് റോഡില്‍ വെച്ച് ബഹളം വെയ്ക്കാന്‍ ആരംഭിച്ചു. പോലീസുക്കാര്‍ ആര്‍ത്തിയോട് മാന്യമായി സംസാരിച്ചുവെങ്കിലും ബഹളം കൂടുകയാണ് ചെയ്തത്. 100 രൂപ അടച്ച് പോക്കാന്‍ പറഞ്ഞെങ്കിലും പ്രശ്‌നം സംഘര്‍ഷഭരിതമായി.

കോണ്‍സ്റ്റബിള്‍ പ്രിയങ്കയുടെ കൂടെയുണ്ടായിരുന്ന പ്രായമായ പോലീസുകാരിയോട് മോശമായി സംസാരിക്കുകയും സംഘര്‍ഷമാകുകയും ചെയ്തു. ആര്‍ത്തി റോഡില്‍ വെച്ച് കോണ്‍സ്റ്റബിള്‍ പ്രിയങ്കയെ തല്ലുകയും വയറില്‍ ഇടിച്ച് വീഴ്ത്തുകയും ചെയ്തു. സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ട് പോലീസുക്കാരെ സസ്‌പെന്‍ഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോലീസ് സ്‌റ്റേഷനില്‍ നിന്നും സഹായത്തിന് എത്തിയ പോലീസുക്കാരനാണ് ആര്‍ത്തിയെ അറസ്റ്റ് ചെയ്തത്. സഹോദരന് നേരെയും കേസ് ചുമത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥയെ പരസ്യമായി ആക്രമിച്ചതിനാണ് കേസ്. ഐപിസി സെക്ഷന്‍ 353, 332 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. വ്യാഴ്യാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

English summary
Constable Priyanka Khot, 30, attached to the Vile Parle police, was with colleagues at a nakabandi near Mahila Sangh School, when at 10.30am, the team noticed Aarti Patlekar, 23, speed past without a helmet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X