ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുന്നു; ജിഎസ്ടി നിരക്കുകള്‍ കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി
ദില്ലി: വരുമാന നഷ്ടം പരിഹരിച്ച ശേഷം ജിഎസ്ടി നിരക്കുകള്‍ കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി. ഉയര്‍ന്ന നികുതി നിരക്കുകള്‍മൂലം ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുശേഷം കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ഫരീദാബാദില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി വ്യക്തമാക്കി.
വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി വരുമാനമാണെന്ന് ധനമന്ത്രി പറഞ്ഞു. വികസനം ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക നികുതിയായി നല്‍കാനുള്ള ബാധ്യതയും ജനങ്ങള്‍ക്കുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന പണം സത്യസന്ധമായും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയും വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.

വരുമാനം വര്‍ധിച്ചാല്‍ ദേശസുരക്ഷയ്ക്കും ഗ്രാമീണ സമ്പദ് ഘടനയുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ പണം ചെലവഴിക്കാനാകുമെന്നും അ്ദദേഹം കൂട്ടിച്ചേർത്തു. അതിനിടെ ജിഎസ്ടി നെറ്റ്വര്‍ക്കിലെ പ്രശ്‌നങ്ങള്‍മൂലം നികുതിയടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനെതുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.












Click it and Unblock the Notifications