Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏജന്റിന് കമ്മീഷന്‍ നല്‍കി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ 1.2 കോടിയുടെ കറന്‍സി നോട്ടുകള്‍ പിടികൂടി

എംജി റോഡ് പരിസരത്ത് പണക്കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ബിസിനസുകാരനെ പിടികൂടുകയായിരുന്നു.

പൂനെ: ഏജന്റിന് കമ്മീഷന്‍ നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ 1.2 കോടിരൂപയുടെ അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ പോലീസ് പിടികൂടി. പൂനെയിലെ ലക്ഷ്‌കര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 25 ശതമാനം കമ്മീഷന്‍ നല്‍കി പണം മാറാനായിരുന്നു ബിസിനസുകാരനായ ഭരത് ഷായുടെ നീക്കം.

എംജി റോഡ് പരിസരത്ത് പണക്കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ബിസിനസുകാരനെ പിടികൂടുകയായിരുന്നു. പിടികൂടിയവയില്‍ 500 രൂപയുടെ 22,444 എണ്ണം കറന്‍സിയും, 1,000 രൂപയുടെ 28 കറന്‍സിയുമുണ്ടായിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

money

തന്റെ സമ്പാദ്യമാണിതെന്നും കള്ളപ്പണമല്ലെന്നുമാണ് ഷായുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചശേഷം കേസെടുത്താല്‍ മതിയെന്നാണ് പോലീസ് നിലപാട്. പൂനെയില്‍ ഏജന്റുമാരെ ഉപയോഗിച്ച് വന്‍തോതിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒരു കോടി രൂപയ്ക്ക് 25 ലക്ഷത്തോളമാണ് കമ്മീഷന്‍. കഴിഞ്ഞദിവസം ഒരു ബ്രോക്കറുടെ കൈയ്യില്‍ നിന്നും 1.11 കോടിരൂപയുടെ കറന്‍സിയും പോലീസ് പിടികൂടിയിരുന്നു. ചില ബാങ്കുകള്‍ കേന്ദ്രീകരിച്ചും വലിയതോതില്‍ പണം നിക്ഷേപിക്കാന്‍ കഴിവുള്ള പണക്കാരെ കേന്ദ്രീകരിച്ചുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ വ്യാപകമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+