എഴുത്തുള്ള കറന്‍സി നോട്ടിന് വിലക്കുണ്ടോ? രഘുറാം രാജന്‍ പ്രതികരിക്കുന്നു
ദില്ലി: റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന കറന്‍സി നോട്ടുകളില്‍ എഴുത്തുകുത്തുകള്‍ ഉണ്ടെങ്കില്‍ അവ വിനിമയത്തിന് ഉപയോഗിക്കില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിന് വ്യക്തതവരുത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ റഘുറാം രാജന്‍. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് രഘുറാം രാജന്‍ ഓഡിയോ സംഭാഷണത്തിലൂടെ വ്യക്തമാക്കി.
എഴുത്തുകളാല്‍ നിറഞ്ഞ ഉപയോഗ്യശൂന്യമായ കറന്‍സി നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിന് റിസര്‍വ് ബാങ്കിന് നയം ഉണ്ട്. എന്നാല്‍, അവയ്ക്ക് നിയമ സാധുതയില്ല എന്നല്ല അര്‍ഥം. സാധാരണ നോട്ടുകള്‍ പോലെ അവയും ഉപയോഗിക്കാം. അതേസമയം, നോട്ടുകള്‍ക്കുമേലെ എഴുതുന്നത് ആര്‍ബിഐ പ്രോത്സാഹിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ് ആപ് വഴി പ്രചരിക്കുന്ന കുറിപ്പില്‍ ജനുവരി ഒന്നു മുതല്‍ എഴുത്തുള്ള കറന്‍സി നോട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തരത്തിലൊരു അറിയിപ്പ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രഘുറാം രാജന്റെ വിശദീകരണത്തോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.
കറന്‍സി നോട്ടുകള്‍ ഉപയോഗിക്കേണ്ടവിധം നേരത്തെതന്നെ ആര്‍ബിഐ വ്യക്തമാക്കിയിരുന്നതാണ്. കറന്‍സികളില്‍ എഴുത്തു കുത്തുകള്‍ ഇടുക, കറന്‍സി അനാവശ്യമായി ചുരുട്ടുക, നോട്ടുമാലകളായി ഉപയോഗിക്കുക തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം. എന്നാല്‍, ഭൂരിപക്ഷംപേരും ഇവയൊന്നും പാലിക്കാറില്ല.












Click it and Unblock the Notifications