കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിമിനും കൂട്ടാളികൾക്കും ജീവപര്യന്തം, 50000 രൂപ പിഴയും!!

  • By Desk
Google Oneindia Malayalam News

പഞ്ച്കുള: മാധ്യമപ്രവർത്തകൻ രാമചന്ദ്ര ചത്രപതി കൊലപാതക കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. കൂട്ട് പ്ര്തികളായ നിർമ്മൽ സിങ്, കുൽദീപ് സിങ്, കൃഷൻ ലാൽ എന്നീ മൂന്ന് പേർക്കും സിബിഐ സ്പെഷ്യൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഓരോരുത്തരും 50000 രൂപ കെട്ടിവെക്കുകയും വേണം.

ഹര്‍ത്താല്‍ ദിന അക്രമം: കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍!!

കേസിലെ നാലു പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2002 ലാണ് മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ടത്. നിലവിൽ റോഹ്തക് സുനരിയ ജയിലിൽ തടവിലുള്ള ഗുർമീത് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് വിധി കേട്ടത്. തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവാണ് അദ്ദേഹം അനുഭവിക്കുന്നത്.

Gurmeet

2003 ൽ റജിസ്റ്റർ ചെയ്ത കേസ് 2006ലാണ് സിബിഐക്കു കൈമാറുന്നത്. റാം റഹീമാണ് കേസിലെ മുഖ്യപ്രതി. സിർസയിലെ ദേരാ ആസ്ഥാനത്ത് തന്റെ അനുയായിയായ യുവതിയെ പീഡിപ്പിച്ചെന്ന വാർത്ത നൽകിയതിനെ തുടർന്നാണു ഛത്രപതിയെ കൊലപ്പെടുത്തിയത്. 'പൂരാ സച്ച്’ എന്ന സ്വന്തം പത്രത്തിലാണ് യുവതികളെ ഗുർമീത് പീ‍‍ഡിപ്പിക്കുന്നതായി അഞ്ജാത സന്ദേശത്തെ ഉദ്ധരിച്ച് ഛത്രപതി വാർത്ത നൽകിയത്.
English summary
Scribe murder case: Gurmeet Ram Rahim, 3 others get life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X