കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ പേരറിയാത്ത മാധ്യമ പ്രവര്‍ത്തകന്‍ 'മഹാത്മ' എന്നു വിളിച്ചു!

  • By Sruthi K M
Google Oneindia Malayalam News

അഹമ്മദാബാദ്: ഗാന്ധിജിയെ 'മഹാത്മ' എന്നു വിളിച്ചത് ആരാണെന്ന് ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ വരെ അത് രവീന്ദ്രനാഥ് ടാഗോറാണെന്ന് പറയും. ഇതുവരെ കേട്ടതും പഠിച്ചതും അങ്ങനെയാണ്. എന്നാല്‍ സത്യം അതല്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്. ഗാന്ധിജിയുടെ പേരറിയാത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ മഹാത്മ എന്നു വിശേഷിപ്പിക്കുകയായിരുന്നു.

അങ്ങനെയാണ് മഹാത്മഗാന്ധിയെന്ന പേര് വന്നതത്രേ. സൗരാഷ്ട്രയിലെ ജഠ്പൂര്‍ നഗരത്തിലെ മാധ്യമപ്രവര്‍ത്തകനാണ് ഗാന്ധിജിക്ക് ഈ വിശേഷണം നല്‍കിയതെന്നാണ് പറയുന്നത്. ഗുജറാത്ത് സര്‍ക്കാരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു അജ്ഞാതന്റെ ഊമ കത്തിലാണ് മഹാത്മ എന്ന വിശേഷണം ആദ്യം ഉണ്ടായത്.

mahatma-gandhi

അതു പിന്നീട് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു. രാജ്‌കോട്ട് റവന്യൂ വകുപ്പിലേക്ക് നടന്ന ഒരു പരീക്ഷയാണ് ഇത്തരമൊരു വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. തെറ്റായ ഉത്തരങ്ങള്‍ പരീക്ഷാ പേപ്പറില്‍ കൊടുത്തുവെന്ന് ഉദ്യോഗാര്‍ത്ഥി പരാതിപ്പെട്ടു. ആദ്യം തയ്യാറാക്കിയ ഉത്തര സൂചികയില്‍ ടാഗോര്‍ എന്നതായിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയ ഉത്തര സൂചികയില്‍ ഇത് അറിയപ്പെടാത്ത മാധ്യമപ്രവര്‍ത്തകനാണെന്ന് കണ്ടു.

ഇതിനെ ചോദ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥി രംഗത്തെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഗാന്ധിയന്‍ ദേശായിയുടെ പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

English summary
Students across India are taught that Nobel laureate Rabindranath Tagore gave Gandhiji the title of 'Mahatma'. But the Gujarat government insists that it was actually an anonymous journalist from Jetpur town of Saurashtra who gave the title.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X