കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുസ്ഥിര വികസന സൂചിക: കാലാവസ്ഥ നടപടികളില്‍ ഒഡീഷ ഒന്നാമത്

Google Oneindia Malayalam News

ഭുവനേശ്വര്‍: നീതി ആയോഗ് പുറത്തുവിട്ട സുസ്ഥിര വികസന സൂചികയില്‍ കേരളം ആണ് ഇത്തവണയും ഒന്നാം സ്ഥാനത്ത് എത്തിയത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ആണ് വ്യാഴാഴ്ച സുസ്ഥിര വികസന സൂചിക പുറത്തിറക്കിയത്.

കാലാവസ്ഥാ നടപടികളുടെ ഗോള്‍-13 ക്ലൈമറ്റ് ആക്ഷന്‍ സൂചികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് നവീന്‍ പട്‌നായിക്കിന്റെ ഒഡീഷയാണ്. ഒഡീഷയുടെ സ്‌കോര്‍ 70 ആണ്. 69 സ്‌കോര്‍ ഉള്ള കേരളും നാഗലാന്‍ഡും ആണ് രണ്ടാമത്. ഗുജറാത്ത്- 67, മിസോറാം-66, സിക്കിം-65 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍ ഉള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ആന്‍ഡമാന്‍ ആന്റി നിക്കോബാര്‍ ദ്വീപുകളാണ്.

Naveen Patnaik

ഈ വിഭാഗത്തില്‍ ഫ്രണ്ട് റണ്ണേഴ്‌സ് ആയിട്ടുള്ളത് ആറ് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ആണ്. 65 നും 99 നും ഇടയില്‍ സ്‌കോള്‍ ഉള്ള സംസ്ഥാനങ്ങളാണ് ഫ്രണ്ട് റണ്ണേഴ്‌സ്. ഇന്‍ഡക്‌സ് സ്‌കോര്‍ 50 ല്‍ താഴെയുള്ള പത്ത് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ട്.

കാലാവസ്ഥാ നടപടി ലക്ഷ്യങ്ങളില്‍ ഇന്ത്യയുടെ പ്രകടനം അളക്കാന്‍ അഞ്ച് ദേശീയ തല സൂചകങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

1. അതിരൂക്ഷമായ കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ ഒരു കോടി ജനങ്ങളില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

2. ദുരന്ത നിവാരണ സൂചിക പ്രകാരം ദുരന്ത തയ്യാറെടുപ്പ് സ്‌കോര്‍

3. മൊത്ത ഊര്‍ജ്ജ് ഉത്പാദനത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ശതമാനം

4. എല്‍ഇഡി ബള്‍ബുകള്‍ വഴി ആയിരം ജനങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എത്രത്തോളം സംരക്ഷിച്ചു

5. വായു മലിനീകരണം കാരണമായ വൈകല്യങ്ങള്‍ എന്നിവയാണ് അവ

ആദ്യ സൂചകത്തില്‍ ഒഡീഷയയുടെ പ്രകടനം 22.78 ആണ്. പൂജ്യം ആണ് ഇതില്‍ ലക്ഷ്യമിടുന്നത്. രണ്ടാം സൂചകത്തില്‍ 50 ല്‍ 22 ആണ് പോയന്റ്. മൂന്നാമത്തേതില്‍ നാല്‍പതിനെതിരെ 31.40 വും നാലമത്തേതില്‍ 103.22 ന് എതിരെ 120.07 സ്‌കോര്‍ ആണ് ഒഡീഷയ്ക്ക്. അവസാന സൂചകത്തില്‍ 1442 എന്ന ലക്ഷ്യത്തിനെതിരെ ഒഡീഷയുടെ സ്‌കോര്‍ 3201 ആണ്.

ഇന്ത്യയ്ക്ക് അടക്കം കൊവിഡ് വാക്സിൻ നൽകാൻ അമേരിക്ക, മോദിയുമായി ഫോണിൽ സംസാരിച്ച് കമല ഹാരിസ്ഇന്ത്യയ്ക്ക് അടക്കം കൊവിഡ് വാക്സിൻ നൽകാൻ അമേരിക്ക, മോദിയുമായി ഫോണിൽ സംസാരിച്ച് കമല ഹാരിസ്

Recommended Video

cmsvideo
Kerala applying more restrictions for lockdown | Oneindia malayalam

പിഎം കെയേഴ്‌സ് വഴി വിതരണം ചെയ്ത വെന്റിലേറ്റർ കേടായി രോഗി മരിച്ചാൽ കേന്ദ്രം ഉത്തരവാദി:ബോംബെ ഹൈക്കോടതിപിഎം കെയേഴ്‌സ് വഴി വിതരണം ചെയ്ത വെന്റിലേറ്റർ കേടായി രോഗി മരിച്ചാൽ കേന്ദ്രം ഉത്തരവാദി:ബോംബെ ഹൈക്കോടതി

English summary
SDG India Index: Odisha Tops Among States In Climate Action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X