Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപുലര്‍ ഫ്രണ്ട് നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗം: എസ്ഡിപിഐ

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യന്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി.

ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളേയും സംഘടനകളെയും തന്നെ അടിച്ചമര്‍ത്തുകയാണ് ബിജെപി സര്‍ക്കാര്‍ എന്നും ഫൈസി ആരോപിച്ചു.

s

സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയും നിയമങ്ങള്‍ കൊണ്ടു വന്ന് പ്രതിപക്ഷത്തെ നിശബ്ദമാക്കുകയാണ്. ജനങ്ങള്‍ ഉയര്‍ത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് വ്യക്തമായിരിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ക്കേണ്ട സാഹചര്യമാണിതെന്നും എംകെ ഫൈസി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് അറസ്റ്റ്. ഇതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ടും നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെയാണ് സംഘടനയെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമായ പ്രവര്‍ത്തനമായി കണക്കാക്കും. പ്രവര്‍ത്തിക്കുന്നവരെ പിടികൂടിയാല്‍ രണ്ടു വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഓഫീസുകള്‍ സീല്‍ ചെയ്യാനാണ് നീക്കം. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+