എസ്ഡിപിഐ പിന്തുണ; കോൺഗ്രസിനതിരെ കത്തിച്ച് ബിജെപി,കർണാടകയിൽ ആയുധമാക്കി അമിത് ഷാ
ഡൽഹി: എസ് ഡി പി ഐ പിന്തുണയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ലെന്നും വർഷങ്ങളായി അവർ ഇത്തരത്തിൽ വർഗീയ ശക്തികളെ പിന്തുണച്ചുവരികയാണെന്നും അമിത് ഷാ വിമർശിച്ചു. രാമനഗരയിൽ കോൺഗ്രസ് പ്രചരണത്തിനിടെയാണ് സംഭവം.
'എസ് ഡി പി ഐ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് കണ്ട് തനിക്ക് ഞെട്ടലില്ല. വർഗീയ ശക്തികളുടെ പിന്തുണയോടെ, കോൺഗ്രസ് വർഷങ്ങളായി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്നു. എസ് ഡി പി ഐയിൽ നിന്നുള്ള പിന്തുണ അർത്ഥമാക്കുന്നത് അവർ ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വസിക്കുന്നില്ല എന്നാണ്', ഷാ പറഞ്ഞു.

കർണാടക ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി 28 സീറ്റുകളും തൂത്തുവാരുമെന്നും റോഡ്‌ഷോയിലെ ജനക്കൂട്ടം കർണാടകയിൽ പ്രധാനമന്ത്രി മോദിക്കുള്ള പിന്തുണ തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ബി ജെ പി സ്ഥാനാർത്ഥികളെല്ലാവരും വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
'വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാൻ എൻഡിഎയെ സഹായിക്കണമെന്ന് മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 11-ാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മോദിജി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മൂന്നാമത് എത്തിക്കുകയെന്നതാണ് ലക്ഷ്യം',മോദി കർണാടകയിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കിയത്. ഇത്തവണ മത്സരത്തിനില്ലെന്നും വർത്തമാന ഇന്ത്യൻ സാഹചര്യം വിലയിരുത്തിയാണ് യു ഡി എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നുമാണ് മൗലവി വ്യക്തമാക്കിയത്. അതേസമയം എസ് ഡി പി ഐ പിന്തുണയ്ക്കെതിരെ എൽ ഡി എഫ് രംഗത്തെത്തി കഴിഞ്ഞു. കോൺഗ്രസ് വർഗീയ പ്രീണനമാണ് നടത്തുന്നതെന്നതിന്റെ തെളിവാണ് ഇതെന്നാണ് എൽ ഡി എഫ് വിമർശനം. എന്നാൽ പിന്തുണയ്ക്കായി തങ്ങൾ അവരെ സമീപിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
നിരവധി സംഘടനകള്‍ യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. എസ് ഡി പി ഐയുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ എസ് ഡി പി ഐ പിന്തുണ നല്‍കാതിരുന്നിട്ടും യു ഡി എഫ് 19 സീറ്റിലും വിജയിച്ചുവെന്നും സതീശൻ വിശദീകരിച്ചു.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ











Click it and Unblock the Notifications