കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കടുത്ത ഭീതിയില്‍... കടല്‍ രണ്ടര അടിയിലേറെ ഉയരും; ഇന്ത്യൻ തീരങ്ങളെ കടലെടുക്കാൻ ഇനി എത്ര നാൾ?

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: ആഗോള താപനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ തന്നെ ശാസ്ത്ര ലോകത്തിന് നല്ല ധാരണയുണ്ട്. എന്നാല്‍ ഭരണകൂടങ്ങളും ജനങ്ങളും ഇപ്പോഴും അതിനെ കുറിച്ച് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആഗോളതാപനം: ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും! പട്ടികയില്‍ 293 നഗരങ്ങള്‍ആഗോളതാപനം: ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും! പട്ടികയില്‍ 293 നഗരങ്ങള്‍

ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അത് ഏറ്റവും അധികം ബാധിക്കുക കേരളത്തേ പോലുള്ള സംസ്ഥാനങ്ങളെ തന്നെ ആയിരിക്കും.

580 കിലോമീറ്റര്‍ തീരദേശം ഉള്ള സംസ്ഥാനം ആണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജനസാന്ദ്രതയും കൂടുതലാണ്. സമുദ്രനിരപ്പ് 3.5 ഇഞ്ച് മുതല്‍ 2.8 അടിവരെ ഉയര്‍ന്നേക്കും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പാര്‍ലമെന്റില്‍ പറഞ്ഞത്

പാര്‍ലമെന്റില്‍ പറഞ്ഞത്

ആഗോള താപനം എങ്ങനെ ആയിരിക്കും ഇന്ത്യയുടെ തീരദേശ മേഖലയെ ബാധിക്കുക എന്ന ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ ആണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളുള്ളത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഓപ്ഡ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് നടത്തിയ പഠനത്തിലാണ് സമുദ്രനിരപ്പ് ഉയരുന്നതിനെ കുറിച്ച് പറയുന്നത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ മറുപടി.

മുംബൈ മുതല്‍ കേരളം വരെ

മുംബൈ മുതല്‍ കേരളം വരെ

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയെ ആണ് ആഗോള താപനം ഏറ്റവും രൂക്ഷമായി ബാധിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയും കിഴക്കന്‍ പ്രദേശങ്ങളിലെ ഡല്‍റ്റകളും തെക്കന്‍ കേരളവും ഒക്കെ ആയിരിക്കും ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക.

ഭക്ഷ്യ സുരക്ഷയേയും ബാധിക്കും

ഭക്ഷ്യ സുരക്ഷയേയും ബാധിക്കും

സമുദ്ര നിരപ്പ് ഉയരുന്ന് പലവിധ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. കടല്‍ കയറിയുണ്ടാകുന്ന നാശങ്ങള്‍ വളരെ വലുതായിരിക്കും. അതുപോലെ തന്നെ അത് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയേയും ഗൗരവമായി ബാധിക്കും. സമുദ്രോത്പന്നങ്ങളെ പിന്‍പറ്റി ജീവിക്കുന്നവരെ മാത്രമല്ല, നദികളുമായി ബന്ധപ്പെടച്ട് ഉപജീവനം കഴിക്കുന്നവരേയും ഇത് ബാധിക്കും.

കേരളം ഭയക്കണം

കേരളം ഭയക്കണം

മുംബൈ പോലുള്ള മഹാനഗരങ്ങളെ സമുദ്ര നിരപ്പ് ഉയരുന്നത് വലിയ തോതില്‍ ആയിരിക്കും ബാധിക്കുക. എന്നാല്‍ അതിലും രൂക്ഷമാണ് കേരളത്തിലെ സ്ഥിതി. തീരദേശത്തോട് ചേര്‍ന്ന് ഒട്ടനവധി ചെറു നഗരങ്ങളാണ് കേരളത്തിലുളളത്. സമുദ്ര നിരപ്പുയര്‍ന്നാല്‍ നദികളിലും ജലനിരപ്പുയരും ഇതും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഭൂഗര്‍ഭ ജലത്തേയും

ഭൂഗര്‍ഭ ജലത്തേയും

സമുദ്രനിരപ്പുയരുന്നത് കുടിവെള്ള ലഭ്യതയേയും ബാധിക്കും. ഭൂഗര്‍ഭ ജലത്തില്‍ ലവണാംശം കൂടി ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. കൂടാതെ തീരത്തോട് ചേര്‍ന്നുള്ള ചതുപ്പ് നിലങ്ങളും ഇല്ലാതാകും.

English summary
Sea levels could rise by up to 2.8 feet in India, Kerala is also under threat- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X