കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കടലിൽ കൊടും ചൂട്! പ്രളയത്തിന് പിന്നിലും? വൻ ചുഴലിക്കാറ്റിന്റെ മുന്നോടിയോ... നൂറ്റാണ്ടിൽ ആദ്യം

Google Oneindia Malayalam News

Recommended Video

cmsvideo
തുടര്‍ച്ചയായ പ്രളയത്തിന് പിന്നില്‍ ഈ പ്രതിഭാസമോ ? | #KeralaFloods | Oneindia Malayalam

കൊച്ചി: തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ കേരളം പ്രളയക്കെടുതിയില്‍ പെട്ടു. കഴിഞ്ഞ വര്‍ഷം വന്‍ പ്രളയം ഉണ്ടായപ്പോള്‍ നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസം എന്ന് പറഞ്ഞ് ആശ്വസിച്ചിരുന്നു മലയാളികള്‍. എന്നാല്‍ ഇത്തവണയും പ്രളയം സംഭവിച്ചപ്പോള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വരും വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് മലയാളികള്‍.

<strong>മത്തിയും മല്ലൂസിനെ കൈവിട്ടു! മത്തിമുട്ടകളും കുറഞ്ഞു, കേരള തീരത്തേക്ക് വരാതെ മലയാളികളുടെ ഇഷ്ടമത്സ്യം</strong>മത്തിയും മല്ലൂസിനെ കൈവിട്ടു! മത്തിമുട്ടകളും കുറഞ്ഞു, കേരള തീരത്തേക്ക് വരാതെ മലയാളികളുടെ ഇഷ്ടമത്സ്യം

അതിനിടയിലാണ് നാഷണല്‍ ഓഷ്യനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അറബിക്കടലില്‍ വലിയ തോതില്‍ ഊഷ്മാവ് വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ് അത്. കേരളത്തിലെ പ്രളയത്തിന് പിന്നിലും ഇതാണോ എന്ന രീതിയില്‍ സംശയങ്ങള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു.

സമുദ്രത്തിലെ ചൂട് കൂടിയത് അറബിക്കടലില്‍ മാത്രമല്ല. ലോകത്തിലെല്ലായിടത്തും ഈ പ്രതിഭാസം പ്രകടമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ സമുദ്രത്തില്‍ ഏറ്റവും ചൂട് കൂടിയ മാസം ആയിരുന്നു ജൂലായ് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കന്‍ ഏജന്‍സി

അമേരിക്കന്‍ ഏജന്‍സി

അമേരിക്കന്‍ ഏജന്‍സിയാണ് നാഷണല്‍ ഓഷ്യനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍. അന്തരീക്ഷത്തേയും സമുദ്രങ്ങളേയും ജലാശയങ്ങളേയും കുറിച്ചാണ് ഇവര്‍ പഠനം നടത്തുന്നത്. ലോകമാസകലം സമുദ്രങ്ങളില്‍ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്.

അറബിക്കടലില്‍ കൊടും ചൂട്?

അറബിക്കടലില്‍ കൊടും ചൂട്?

കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിലെ സമദ്രങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ അറബിക്കടലില്‍ ഇത് 1.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്തായാലും ഇത് പ്രതീക്ഷ നല്‍കുന്ന ഒന്നല്ല എന്നാണ് സൂചനകള്‍.

പ്രളയകാരണം ഈ ചൂടോ?

പ്രളയകാരണം ഈ ചൂടോ?

സമുദ്രത്തിലെ താപനില വര്‍ദ്ധിക്കുന്നത് പ്രളയത്തിന് കാരണമാകുന്നുണ്ട് എന്ന് വിലയിരുത്തലിലാണ് ശാസ്ത്രലോകം. കഴിഞ്ഞ ജൂലായ് മാസത്തില്‍ ഉയര്‍ന്ന ഊഷ്മാവ് രേഖപ്പെടുത്തിയ ചൈനയിലും മ്യാന്‍മറിലും ആഗസ്റ്റില്‍ വലിയ തോതില്‍ മഴയും പ്രളയവും ഉണ്ടായിരുന്നു.

എന്തുകൊണ്ട് പ്രളയം?

എന്തുകൊണ്ട് പ്രളയം?

സമുദ്രത്തില്‍ ചൂട് കൂടിയാല്‍ അത് ഉയര്‍ന്ന ബാഷ്പീകരണത്തിനാണ് വഴിവയ്ക്കുക. അങ്ങനെ വരുമ്പോള്‍ മഴമേഘങ്ങളും കൂടും. മഴയുടെ അളവും കൂടും. അടുത്ത കാലത്തായുണ്ടാകുന്ന തുടര്‍ച്ചയായ പ്രളയങ്ങള്‍ക്ക് കാരണം ഇതാണോ എന്നാണ് സംശയിക്കപ്പെടുന്നത്. കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും തുടര്‍ച്ചയായുണ്ടായ പ്രളയങ്ങളും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ചുഴലിക്കാറ്റ്

ചുഴലിക്കാറ്റ്

സമുദ്രത്തില്‍ താപനില വര്‍ദ്ധിക്കുന്നത് ചുഴലിക്കാറ്റിനും വഴിവയ്ക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്ന്. അറബിക്കടലില്‍ അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റുകളുടെ കാരണവും ഇതാണെന്നാണ് വിലയിരുത്തല്‍. സമുദ്രോഷ്മാവ് 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉള്ള കടല്‍മേഖലകളില്‍ ആണ് ചുഴലിക്കാറ്റുകള്‍ പതിവായിക്കാണുന്നത്. ചൂടുകൂടുന്നത് വലിയ ചുഴലിക്കാറ്റുകള്‍ക്ക് ഇനിയും വഴിവച്ചേക്കാം.

English summary
Sea temperature is rising, record temperature in Arabian Sea- NOAA study reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X