കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തികൾ അടച്ചിട്ട് ജനസഞ്ചാരം നിർത്തലാക്കൂ: കുടിയേറ്റം അവസാനിപ്പിക്കാൻ കേന്ദ്രനിർദേശം

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൌണിനിടെയുള്ള കുടിയേറ്റം തടയാൻ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൌൺ കർശനമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികൾ അടച്ചിടാനും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രിഅതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി

കൊറോണയെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ജന്മനാട്ടിലെത്തിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതോടെ യുപിയിലെ നഗരങ്ങളിൽ തിരക്ക് വർധിച്ചിരുന്നു. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ അതിർത്തി ജില്ലകളിൽ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കുന്നതിനായി 1000 ബസുകളാണ് ഉത്തർപ്രദേശ് സർക്കാർ അനുവദിച്ചത്.

ജനസഞ്ചാരം നിർത്തലാക്കണം

ജനസഞ്ചാരം നിർത്തലാക്കണം


നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കോ ദേശീപാതകളിലേക്കോ ഒരു തരത്തിലുമുള്ള ജനസഞ്ചാരവമും ഇല്ലെന്ന് ഉറപ്പാക്കാനും ഞായറാഴ്ച കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ക്യാബിനറ്റ് സെക്രട്ടറിയും ആഭ്യന്തര മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ബന്ധം പുലർത്തിവരുന്നതായും കേന്ദ്രം വ്യക്തമാക്കി.

 ക്യാബിനറ്റ് സെക്രട്ടറിയുടെ യോഗം

ക്യാബിനറ്റ് സെക്രട്ടറിയുടെ യോഗം

ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും ക്യാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫലപ്രദമായി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. വലിയ നഗരങ്ങളിൽ നിന്ന് സ്വദേശത്തുള്ള തൊഴിലാളികളുടെ കുടിയേറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ലോക്ക് ഡൌൺ ഫലപ്രദമായി നടപ്പിലാക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
ഇതിനായി സംസ്ഥാന- ജില്ലാ അതിർത്തികൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുള്ളത്.

 ചരക്ക് ഗതാഗതം മാത്രം

ചരക്ക് ഗതാഗതം മാത്രം

നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കോ ദേശീപാതകളിലേക്കോ ഒരു തരത്തിലുമുള്ള ജനസഞ്ചാരവമും ഇല്ലെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. ചരക്ക് ഗതാഗതം മാത്രമേ അനുവദിക്കാൻ കഴിയുകയുള്ളൂവെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ചട്ടങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിൽ എസ്പിമാരും ജില്ലാ മജിസ്ട്രേറ്റുകൾക്കുമാണ് വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുകയെന്നും സർക്കാർ ഓർമിപ്പിക്കുന്നു.

കൊറോണ വ്യാപന ഭീഷണി

കൊറോണ വ്യാപന ഭീഷണി

അതേമസമയം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനും സർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ, ദില്ലി എന്നിവയുൾപ്പെട്ട മെട്രോ നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ടിയേറ്റ തൊഴിലാളികളാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്നത്. വ്യാപകമായ കുടിയേറ്റം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീഷണി ഉയർത്തുമെന്ന് കണ്ടാണ് കേന്ദ്രസർക്കാർ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ നിർദേശിച്ചിട്ടുള്ളത്.

അതിർത്തി ജില്ലകളിൽ

അതിർത്തി ജില്ലകളിൽ

കാൺപൂർ, ബല്ലിയ, വരാണണസി, ഗൊരഖ്പൂർ, അസംഗർ, ഫൈസാബാദ്, ബസ്തി, പ്രതാപ് ഗർ, സുൽത്താൻപൂർ, അമേഠി, റായ് ബറേലി, ഗോണ്ട, ഏറ്റ്വാ, ബറൈച്ച്, ശ്രവഷ്ടി എന്നിവിടങ്ങളിലേക്കാണ് ലഖ്നൊവിൽ നിന്ന് ശനിയാഴ്ച രാവിലെ ബസുകൾ പുറപ്പെട്ടത്. മാർച്ച് 24ന് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികളാണ് വീടുകളിലെത്താൻ കഴിയാതെ കുടുങ്ങിപ്പോയത്. ഇതോടെയാണ് സർക്കാർ 1000 ബസുകൾ ഇവരെ തിരികെയെത്തിക്കുന്നതിനായി അനുവദിച്ചത്.

ലോക്ക് ഡൌണല്ല ആൾക്കൂട്ടം

ലോക്ക് ഡൌണല്ല ആൾക്കൂട്ടം


കൊറോണ വ്യാപനം തടയുന്നതിനായി രാജ്യമെമ്പാടും ലോക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് യുപി സർക്കാർ ആയിരം ബസുകൾ നിരത്തിലിറക്കുന്നത്. പോരാത്തതിന് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ബസുകളിൽ തിങ്ങി നിറഞ്ഞാണ് കുടിയേറ്റ തൊഴിലാളികൾ ജന്മനാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതോടെ ലോക്ക് ഡൌൺ പ്രാബല്യത്തിലുള്ള സംസ്ഥാനത്തെ പലയിടങ്ങിലും റോഡുകളിൽ ജനക്കൂട്ടങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

English summary
Seal state borders, stop public movement on highways, Centre tells states to stop migration during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X