കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിൽ സുരക്ഷ, ആകർഷകമായ ശമ്പളം, അധ്യാപന ജോലികൾക്ക് പ്രിയമേറുന്നു

Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് അധ്യാപന ജോലികൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. അധ്യാപനജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ 2018-2019 കാലയളവിൽ 40 ശതമാനത്തോളം വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. ഒരു പ്രമുഖ ജോബ് സൈറ്റിന്റേതാണ് റിപ്പോർട്ട്.

Read More:രാജ്യം നേരിടുന്നത് വൻ സാമ്പത്തിക തകർ‌ച്ച; നിക്ഷേപ രംഗത്ത് കുറവ് വന്നത് 12.5 ലക്ഷം കോടി!

ഡിജിറ്റൽ മീഡിയയുടെ വളർച്ചയാണ് ശ്രദ്ധേയമായ ഈ വർദ്ധനവിനുള്ള ഒരു കാരണമായി വിലയിരുത്തുന്നത്. ഓൺലൈൻ ട്യൂട്ടേഴ്സ്, ഇ-എഡ്യുകേറ്റേഴ്സ് തുടങ്ങിയ പുതിയ ജോലി സാധ്യതകൾക്കാണ് ഇത് വഴി തുറന്നത്. 2016 ജൂലൈ മുതൽ 2019 വരെയുള്ള കണക്ക് പ്രകാരം അധ്യാപന മേഖലയിൽ തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ 41 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

job

2018-2019 കാലയളവിലാണ് ഏറ്റവും അധികം ആളുകൾ ആ മേഖലയിൽ തൊഴിൽ തേടി രംഗത്ത് വന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയും ഇ-ലേണിംഗ് സൗകര്യങ്ങളുടെ സ്വീകാര്യതയുമാണ് ആ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഒരു അധ്യാപകന്റെ ശരാശരി വാർഷിക ശമ്പളം 2,19,804 രൂപയാണ്. ഇത് 5,88,000 രൂപവരെയായി ഉയരാറുണ്ട്. അതേസമയം ഒരുഓൺലൈൻ ട്യൂട്ടറിന്റെ ശരാശരി ശമ്പളം 4,80,000 രൂപയാണ്. ഇത് 9,25,000 വരെ ഉയരാറുണ്ട്.

English summary
search for reaching jobs increased shows data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X