ഡിഎംകെ സഖ്യത്തില്‍ സീറ്റ് ധാരണ പൂർത്തിയായി: തിരുച്ചിറപ്പള്ളി കോണ്‍ഗ്രസിന് നഷ്ടമായി
ചെന്നൈ: തമിഴ്നാട്ടിലെ ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യത്തില്‍ സീറ്റ് വീതംവെയ്പ്പ് പൂർത്തിയായി. ധാരണ പ്രകാരം ഭരണകക്ഷിയായ ഡി എം കെ 22 സീറ്റുകളിലും കോൺഗ്രസ് 9 സീറ്റുകളിലും മത്സരിക്കു. പുതുച്ചേരിയിലെ ഏക സീറ്റും കോണ്‍ഗ്രസിന് വിട്ടുനല്‍. കെ ഡി എം കെയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെങ്കിലും ഈ പാർട്ടിയുടെ സ്ഥാനാർത്ഥി ഡി എം കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിക്കുക. ഇതുള്‍പ്പെടെയാണ് ഡി എം കെയുടെ 22 സീറ്റ്.
മറ്റ് കക്ഷികളായ വി സി, സി പി ഐ, സി പി എം എന്നിവ 2 സീറ്റിൽ വീതം മത്സരിക്കും. ഐ യു എം എല്ലും എം ഡി എം കെയും ഓരോ സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും തിരുച്ചിറപ്പള്ളി ഉള്‍പ്പെടേയുള്ള ചില സീറ്റുകള്‍ ഡി എം കെ തിരികെ എടുത്തിട്ടുണ്ട്. കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡി എം കെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എം ഡി എം കെക്കാണ് നല്‍കിയത്. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി എന്നിവ കോണ്‍ഗ്രസിന് നല്‍കി.

തിരുവള്ളൂർ, കൃഷ്ണഗിരി, കരൂർ, കടലൂർ, മൈലാടുതുറൈ, ശിവഗംഗ, വിരുദുനഗർ, തിരുനെൽവേലി, കന്യാകുമാരി എന്നിവിടങ്ങളിലാണ് കോൺഗ്രസ് തമിഴ്നാട്ില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളി സീറ്റിന്റെ കാര്യത്തില്‍ ഇരുപാർട്ടികള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കോൺഗ്രസും ഡിഎംകെയും വേർപിരിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
'തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. ബാക്കിയുള്ള സീറ്റുകളിൽ ഡി എം കെയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർഥികളെ പിന്തുണയ്ക്കും. തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലും ഞങ്ങൾ വിജയിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി.
2019 ലെ തിരഞ്ഞെടുപ്പില്‍ 39ൽ 38 സീറ്റുകൾ നേടിയാണ് ഡി എം കെ നേതൃത്വത്തിലുള്ള സഖ്യം തമിഴ്നാട്ടില്‍ വൻ വിജയം നേടിയത്. മത്സരിച്ച ഒമ്പത് സീറ്റിൽ എട്ട് സീറ്റും കോൺഗ്രസിന് നേടാനായപ്പോള്‍ തേനിയില്‍ മാത്രം പരാജയപ്പെട്ടു. ഡിഎംകെയുടേത് 33.2 ശതമാനവും കോൺഗ്രസിൻ്റെ വോട്ട് വിഹിതം 12.9 ശതമാനവും ആയിരുന്നു.
മധുര, ഡിണ്ടിഗല്‍ എന്നീ മണ്ഡലങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച കോയമ്പത്തൂർ തിരികെ എടുത്താണ് ഡിണ്ടിഗല്‍ സി പി എമ്മിന് നല്‍കിയത്. കമൽ ഹാസന്റെ കൂടി പിന്തുണയോടെ കോയമ്പത്തൂരിൽ മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെ തീരുമാനിച്ചതോടെ സി പി എമ്മിന്റെ സീറ്റ് മാറ്റുകയായിരുന്നു.
ബി ജെ പി സ്ഥാനാർത്ഥിയായി അണ്ണാമല എത്താനുള്ള സാധ്യതയും ഡി എം കെ മുന്നില്‍ കണ്ടു. കഴിഞ്ഞ തവണ മത്സരിച്ച നാഗപട്ടണം, തിരുപ്പൂർ സീറ്റുകൾ തന്നെ സിപിഐക്ക് ലഭിച്ചു. 2019-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചുലക്ഷത്തിലേറെ വോട്ടിന് ഡി.എം.കെ. വിജയിച്ച മണ്ഡലമാണ് ഡിണ്ടിഗല്‍. ഈ മണ്ഡലത്തില്‍ നേരത്തെ കോണ്‍ഗ്രസും വിജയിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications