കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പിനിടെ കൊഴിഞ്ഞ് പോക്ക്; സീറ്റ് ലഭിച്ചില്ല: മഹിളാ കോൺഗ്രസ് അധ്യക്ഷ രാജിവച്ചു; ബിജെപിയിൽ തുടരും

തെരഞ്ഞെടുപ്പിനിടെ കൊഴിഞ്ഞ് പോക്ക്; സീറ്റ് ലഭിച്ചില്ല: മഹിളാ കോൺഗ്രസ് അധ്യക്ഷ രാജിവച്ചു; ബിജെപിയിൽ തുടരും

Google Oneindia Malayalam News

ഡെറാഡൂൺ: മഹിളാ കോൺഗ്രസ് അധ്യക്ഷയും നൈനിറ്റാൾ മുൻ എംഎൽഎയുമായ സരിതാ ആര്യ കോൺഗ്രസ്സിൽ നിന്നും രാജിവച്ചു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജി. തുടർന്ന് ഭരണകക്ഷിയായ ബി ജെ പിയിൽ ചേർന്നു.

ഡെറാഡൂണിലെ ബി ജെ പി ആസ്ഥാനമായ ബൽബീർ റോഡിലെ ഓഫീസിലായിരുന്നു സരിതാ ആര്യയെ പാർട്ടിയിൽ ചേർക്കുന്ന ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, സംസ്ഥാന പാർട്ടി അധ്യക്ഷൻ മദൻ കൗശിക്, മറ്റ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സരിതാ ആര്യയെ പാർട്ടിയിൽ ചേർത്തത്.

ദരിദ്രർക്കും സ്ത്രീകൾക്കും വേണ്ടി എപ്പോഴും പോരാടിയിട്ടുള്ള വ്യക്തിയാണ് ആര്യയെന്ന് ആര്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ധാമി പറഞ്ഞു. ആര്യയുടെ കടന്നു വരവ് തീർച്ചയായും ബിജെപിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

1

സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയായിട്ടും ഉത്തരാഖണ്ഡിൽ വനിതാ നേതാക്കൾക്ക് സീറ്റ് ലഭിക്കാത്തതിൽ കുറ്റബോധമുണ്ട്. അതുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ആര്യ പറഞ്ഞു. "പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം അനുസരിച്ച് കോൺഗ്രസ് ആദ്യ പട്ടികയിൽ ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് 50 ശതമാനം സീറ്റ് നൽകിയിരുന്നു. എന്നാൽ ഉത്തരാഖണ്ഡിൽ, മഹിളാ കോൺഗ്രസ് അധ്യക്ഷയായിട്ടും എനിക്ക് സീറ്റ് നൽകാൻ കഴിഞ്ഞില്ല. തനിക്ക് പോലും സീറ്റ് നിഷേധിക്കപ്പെട്ടിരിക്കുമ്പോള്‍ മറ്റുളളവര്‍ക്ക് എങ്ങനെ സീറ്റ് വാങ്ങി നല്‍കാനാകും എന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന വനിതാ നേതാക്കള്‍ പരിഹസിക്കുന്നത്." ആര്യ പറഞ്ഞു.

അയ്യപ്പന്റേയും വാവരുടേയും സൗഹൃദം നോക്കൂ; പള്ളി നിര്‍മാണത്തിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതിഅയ്യപ്പന്റേയും വാവരുടേയും സൗഹൃദം നോക്കൂ; പള്ളി നിര്‍മാണത്തിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

2

നൈനിറ്റാളിൽ നിന്ന് മത്സരിക്കാൻ ആര്യയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. എങ്കിലും കോൺഗ്രസ്സ് എന്നെ മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായ സഞ്ജീവ് ആര്യയോട് മഹിളാ കേൺഗ്രസ്സ് നേതാവ് സരിതാ ആര്യ പരാജയപ്പെട്ടിരുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, സഞ്ജീവും അദ്ദേഹത്തിന്റെ അച്ഛനും പ്രമുഖ ദളിത് നേതാവ് യശ്പാൽ ആര്യയുമാണ് കോൺഗ്രസിൽ ചേർന്നിരുന്നത്. എന്നാൽ, സഞ്ജീവിനെ പാർട്ടി നൈനിറ്റാളിൽ നിന്ന് മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് വിവരം.

3

അതേസമയം, ശനിയാഴ്ച ബി ജെ പിയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് ആര്യ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. സീറ്റ് നൽകിയാൽ എന്തുകൊണ്ട് ബിജെപിയിൽ ചേർന്നുകൂടായെന്ന് ആര്യ പ്രതികരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞത് ഇങ്ങനെ ;- കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആര്യ യോജിച്ചതല്ല. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആര്യയെ പുറത്താക്കി. ഇവർ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം ഉണ്ടാക്കി. ഈ വിഷയം, പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഗിഫ്റ്റ് ഓഫ് ഗോഡ്' പൊലീസിന് തുണയായി; കുതിരാനില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറിയെ കണ്ടെത്തി'ഗിഫ്റ്റ് ഓഫ് ഗോഡ്' പൊലീസിന് തുണയായി; കുതിരാനില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറിയെ കണ്ടെത്തി

4

അതേസമയം, ഉത്തരാഖണ്ഡിൽ ബി ജെ പിയിൽ നിന്നും പുറത്താക്കിയ ഹരക് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു. പാർട്ടിയുടെ പുറത്താക്കലിന് അഞ്ച് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കോൺഗ്രസ്സിൽ ചേർന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഹരീഷ് റാവത്ത് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

5

കോൺഗ്രസ്സിൽ ചേർന്ന ഹരക് സിംഗ് റാവത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "മാർച്ച് 10 ന് കോൺഗ്രസ് പൂർണ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കും. അത് എന്റെ വിജയമായിരിക്കും. ബി.ജെ.പി എന്നെ പുറത്താക്കി. അതിൽ ഞാൻ വളരെ അസ്വസ്ഥനായിരുന്നു. എന്നാൽ, ഞാൻ വാഗ്ദാനം ചെയ്തത പോലെ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള സൗഹൃദം അവസാന നിമിഷം വരെ ഞാൻ തകർത്തില്ല," - വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

English summary
Seat denied in election; Uttarakhand women Congress chief sarita arya resigns congress and joins to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X