കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റുകള്‍ കൈമാറി കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും...

  • By Desk
Google Oneindia Malayalam News

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വച്ച്മാറാനൊരുങ്ങി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും. കോട്ടയം വയനാട് സീറ്റുകളിലാണ് മാറ്റം ഉണ്ടാകുക.വയനാട്ടില്‍ ജോസ് കെ മാണിയും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും മല്‍സരിക്കുമെന്നാണ് പാര്‍ട്ടിയുടെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.ഹൈക്കമന്‍ഡ് അനുമതിയോടെ കെഎം മാണിയെ യുഡിഎഫിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണിത്.

ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചര്‍ച്ചകളിലാണ് ഇങ്ങനൊരു അഭിപ്രായം ഉയര്‍ന്നത്.യുഡിഎഫില്‍ തിരിചെത്തിയാലും കോട്ടയം ജോസ കെ മാണിയെ അംഗീകരിക്കില്ലെന്ന തോന്നലില്‍ നിന്നാണ് മാണി ഇങ്ങനൊരു ആവശ്യം ഉന്നയിച്ചത്.എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി സീറ്റായ വയനാട് കൈവിട്ട് പോകുന്നതില്‍ കോണ്‍ഗ്രസില്‍ ഒരു പക്ഷത്തിന് അതൃപ്തിയുണ്ട്. എങ്കിലും മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നു​വേ​ണ്ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.വ​യ​നാ​ട്ടി​ൽ ര​ണ്ടു​ത​വ​ണ വി​ജ​യി​ച്ച എം.​ഐ. ഷാ​ന​വാ​സി​ന് ഇതോടെ വയനാട് ഉപേക്ഷിക്കേണ്ടി വരും.

congress

സീ​റ്റു​ക​ൾ വെ​ച്ചു​മാ​റു​ന്ന​തോ​ടെ യു.​ഡി.​എ​ഫി​ന്​ ര​ണ്ടു മ​ണ്ഡ​ല​ത്തി​ലും അ​നാ​യാ​സം ജ​യി​ച്ചു കയറാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.ലീ​ഗി​ന് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ് വ​യ​നാ​ട്. യുഡിഎഫ് വിട്ടപ്പോഴും മാണി ലീഗുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.ഇത് ജോസ് കെ മാണിയ്ക്ക് തുണയാകമെന്നാണ് കണക്കുകൂട്ടല്‍.അത്‌പോലെ കോ​ട്ട​യം ക​ടു​ത്ത മ​ത്സ​ര സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും ഉ​മ്മ​ൻ ‌ചാ​ണ്ടി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തോ​ടെ ഉ​റ​ച്ച സീ​റ്റാ​യി മാ​റു​മെന്നും പാര്‍ട്ടി കരുതുന്നു

English summary
seat exchange between congreaa and kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X