കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിക്കുള്ളിലും ശിവക്ഷേത്രം; പ്രാർത്ഥനയും പൂജയും... ബി 5 കോച്ചിലെ 64 നമ്പര്‍ സീറ്റ് ശിവന്!!

Google Oneindia Malayalam News

Recommended Video

cmsvideo
A Seat Reserved For God in Kashi Mahakal Express | Oneindia Malayalam

വാരണസി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാല്‍ എക്സ്പ്രസിനകത്ത് ശിവക്ഷേത്രവും. ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിനായി ഒരുക്കിയതാണ് ഈ ചെറിയ ക്ഷേത്രം. കാശി മഹാകാല്‍ എക്സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20 മുതലാണ് ട്രെയിന്‍ കൃത്യമായി ഓടിത്തുടങ്ങുക.

പ്രത്യേക ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചും പരിഗണണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍റോറിന് സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാൽ എക്സ്പ്രസ്.

നിയമ വിരുദ്ധവും വർഗീയ വിവേചനവും..

നിയമ വിരുദ്ധവും വർഗീയ വിവേചനവും..


അതേസമയം സർക്കാർ അധീനതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ കാശി മഹാകൽ എക്സ്പ്രസ് ട്രെയിനിന്റെ ബോ​ഗിയിൽ മിനി ശിവക്ഷേത്രം നിർമ്മിച്ച നടപടി നിയമവിരുദ്ധവും, വർഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായുള്ള വർഗീയവത്കരണവുമാണെന്നാണ് വിമർശനങ്ങൾ‌‍ ഉയരുന്നത്.

മോദി ഫ്ലാഗ് ഓഫ് ചെയ്ത തീവണ്ടി

മോദി ഫ്ലാഗ് ഓഫ് ചെയ്ത തീവണ്ടി


ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് വാരണാസിയില്‍ നിന്ന് സർവീസ് ആരംഭിച്ച ട്രെയിനിലാണ് ക്ഷേത്രം എന്നത് അങ്ങേയറ്റം ഗൗരവകരവും, അധികാര ദുർവിനിയോഗവും, ഭരണഘടനാ ലംഘനവും, നിയമലംഘനവുമാണെന്നും വിമർശനം ഉയരുന്നുണ്ട്.

ശിവഭക്തർക്ക് ഏറെ പ്രധാന്യം നൽകുന്ന സ്ഥലങ്ങൾ

ട്രെയിനിനകത്തെ ഒരു സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ദേശീയ വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. ഹിന്ദു വിശ്വാസപ്രകാരം ശിവഭക്തർക്ക് ഏറെ പ്രധാന്യം നൽകുന്ന സ്ഥലങ്ങളാണ് വാരാണസിയും ഇൻഡോറും. ഇവിടെയാണ് ജ്യോതിർലിംഗങ്ങൾ നിലനിൽക്കുന്നതെന്നാണ് വിശ്വാസം . എൻഐഎ പുറത്ത് വിട്ട ചിത്രങ്ങളിൽ റെയിൽവെ ഉദ്യോഗസ്ഥർ‌ സിവക്ഷേത്രത്തിന് മുന്നിൽ പ്രാർത്ഥന നടത്തുന്നതും കാണാം.

ശിവനായി സംവരണം ചെയ്ത സീറ്റ്

ശിവനായി സംവരണം ചെയ്ത സീറ്റ്

തീവണ്ടിയിലെ ബി ഫൈവ് കോച്ചിലെ അറുപത്തിനാലാം നമ്പർ സീറ്റ് ശിവനായി സംവരണം ചെയ്യപ്പെട്ട സീറ്റാണെന്നാണ് റെയിൽവെ അധികൃതർ പറയുന്നു. എന്നാൽ സീറ്റിന്റെ റിസർവ്വേഷൻ തുക ആര് നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ട്രെയിനിനകത്ത് ശിവക്ഷേത്രമുള്ളത് ഭക്തർക്കിടയിൽ വലിയ പ്രചാരമുണ്ടാക്കുമെന്നാണ് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫെബ്രുവരി 21നാണ് ശിവരാത്രി. ഇതിന് തലേ ദിവസം മുതലാണ് തീവണ്ടി യാത്ര ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
Seat Number 64 On Train Launched By Prime Minister Turned Into Temple For Lord Shiva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X