സെബിയില്‍ അംഗമായിരിക്കെ ഐസിഐസിഐ ബാങ്കില്‍ നിന്ന് ശമ്പളം വാങ്ങി; മാധബിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ വീണ്ടും കോണ്‍ഗ്രസ്. സെബി ചെയര്‍പേഴ്സണായിരിക്കെ മാധബി ഐസിഐസിഐ ബാങ്കില്‍ നിന്ന് അനധികൃതമായി ശമ്പളം വാങ്ങി എന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര ആരോപിച്ചു. 2017 ല്‍ സെബിയില്‍ അംഗമായതിന് ശേഷം സ്വകാര്യബാങ്കായ ഐസിഐസിഐയില്‍ നിന്നും വിരമിക്കല്‍ ആനുകൂല്യമായി കോടികള്‍ ശമ്പളം വാങ്ങുന്നത് മാധബി തുടര്‍ന്നു എന്നാണ് ഖേരയുടെ ആരോപണം.
'അവര്‍ ഐസിഐസിഐയില്‍ ആയിരുന്നപ്പോള്‍ വാങ്ങിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എങ്ങനെയാണ് ലഭിക്കുക? വിരമിക്കല്‍ ആനുകൂല്യം 2.77 കോടി രൂപയായി മാറി, അത് എങ്ങനെ സാധ്യമാകും?, പവന് ഖേര ചോദിച്ചു. 2015-16 ല്‍ തന്നെ മാധബി ബുച്ച് ഐസിഐസിഐയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ഇത് സാങ്കേതികമായി ഐസിഐസിഐയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതാണ്.

എന്നാല്‍ 2016-17-ല്‍ സെബിയില്‍ മുഴുവന്‍ സമയ അംഗമായി ചേര്‍ന്നപ്പോള്‍ അത് പുനരാരംഭിക്കുകയും ചെയ്തു എന്ന് പവന് ഖേര ചൂണ്ടിക്കാട്ടി. തങ്ങളുടെ ആരോപണങ്ങളോട് വ്യക്തതയോടെ പ്രതികരിക്കണം എന്നാണ് സെബിയോട് ആവശ്യപ്പെടാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെ ഐസിഐസിഐ ബാങ്കില്‍ നിന്ന് സ്ഥിരമായി വരുമാനം നേടുന്നുണ്ടെന്ന് ആരോപിച്ച് തിങ്കളാഴ്ചയും പവന് ഖേര രംഗത്തെത്തിയിരുന്നു.
2022 മാര്‍ച്ച് മുതല്‍ സെബി ചെയര്‍പേഴ്സണായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് 2017 ഏപ്രില്‍ 5 മുതല്‍ 2021 ഒക്ടോബര്‍ 4 വരെ മാധബി ബുച്ച് സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു. 1989 ല്‍ ഐസിഐസിഐ ബാങ്കില്‍ തന്റെ കരിയര്‍ ആരംഭിച്ച മാധബി ബുച്ച് ഐസിഐസിഐയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ഐസിഐസിഐ ബാങ്ക് രംഗത്തെത്തി.
മാധബി ബുച്ചിന് അവരുടെ വിരമിക്കലിന് ശേഷം അവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളല്ലാതെ ബാങ്കോ അതിന്റെ ഗ്രൂപ്പ് കമ്പനികളോ ശമ്പളമൊന്നും നല്‍കുകയോ ഏതെങ്കിലും എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനുകള്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് പറഞ്ഞു. എന്നാല്‍ ഇതിലെ അപാകതകളും പവന് ഖേര ചൂണ്ടിക്കാട്ടി.
'ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ ഇഎസ്ഒപികള്‍ പ്രയോഗിക്കാനുള്ള തിരഞ്ഞെടുപ്പുണ്ടെന്ന് ഐസിഐസിഐ പറയുന്നു. ഐസിഐസിഐ ബാങ്കില്‍ നിന്ന് രാജിവച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇഎസ്ഒപി പ്രയോഗിക്കാമെന്ന് ഐസിഐസിഐ വെബ്സൈറ്റില്‍ ഉണ്ട്. എന്നാല്‍, രാജിവച്ച് 8 വര്‍ഷത്തിനു ശേഷവും, മാധബി ബുച്ച് ഇപ്പോഴും ഇഎസ്ഒപികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ഖേര പറഞ്ഞു
മാധബിക്ക് വേണ്ടി എന്തിനാണ് ഐസിഐസിഐ ഇഎസ്ഒപികളില്‍ ടിഡിഎസ് നല്‍കിയതെന്നും ഖേര ചോദിച്ചു. ഐസിഐസിഐയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഇത് ബാധകമാണോ എന്നും മാധബി പുരി ബുച്ചിന് വേണ്ടി ഐസിഐസിഐ ഇഎസ്ഒപിയില് ടിഡിഎസ് അടയ്ക്കുകയാണെങ്കില്‍, അത് അവരുടെ വരുമാനത്തില്‍ കണക്കാക്കേണ്ടതില്ലേ എന്നും അദ്ദേഹം ചോദിച്ചു.
വരുമാനത്തില്‍, നികുതി അടയ്ക്കേണ്ടതാണെന്നിരിക്കെ എന്തുകൊണ്ടാണ് ഐസിഐസിഐ ഈ ടിഡിഎസ് തുക നികുതി ആദായത്തില്‍ കാണിക്കാത്തത് എന്നും ഇത് ആദായനികുതി നിയമത്തിന്റെ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്











Click it and Unblock the Notifications