അദാനി ഗ്രൂപ്പ് കമ്പനികളില്‍ സെബിയുടെ പരിശോധന നടക്കുന്നു: കേന്ദ്ര മന്ത്രി പങ്കജ് ചൗധരി
ചെന്നൈ: അദാനി ഗ്രൂപ്പിന്‍റെ കമ്പനികളില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടേയും പരിശോധന. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്. ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്‍റ ചില കമ്പനികളില്‍ പരിശോധന നടത്തുന്നുവെന്നാണ് കേന്ദ്ര മന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചത്. എന്നാല്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് പരിശോധന, എപ്പോഴാണ് അന്വേഷണം തുടങ്ങിയത് എന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല.
"സെബി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് സെബി ചില അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) അദാനി ഗ്രൂപ്പിലെ ചില സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു,"-ചൗധരി പറഞ്ഞു.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
സെബിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് അന്വേഷണം. അതേസമയം, വിമാനത്താവളങ്ങളുടേയും തുറമുഖങ്ങളുടേയും പ്രവര്‍ത്തനം, വൈദ്യുതി ഉൽപാദനവും പ്രക്ഷേപണവും, കൽക്കരി, വാതക വ്യാപരം എന്നീ മേഖലകളില്‍ വ്യവസായം നടത്തുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തിങ്കളാഴ്ച 1.1 ശതമാനം -4.8 ശതമാനം കുറഞ്ഞു.
ശതകോടീശ്വരൻ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരികൾ ജൂൺ 18 ന് അവസാനിച്ച ആഴ്ചയിലായിരുന്നു എക്കാലത്തെയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അദാനി കമ്പനികളിലെ മൗറീഷ്യസ് ആസ്ഥാനമായുള്ള മൂന്ന് വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടത്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications