'സത്യമേവ ജയതേ'; സെബിയുടെ ഉത്തരവ് കമ്പനിയുടെ വളർച്ചക്കുള്ള ഊർജ്ജമാക്കി അദാനി ഗ്രൂപ്പ്
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ നിന്ന് തന്നേയും അദാനി ഗ്രൂപ്പിനെയും കുറ്റവിമുക്തമാക്കിയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ നടപടിയെ സ്വാഗതം ചെയ്ത് ഗൗതം അദാനി. "ഭരണനിർവഹണത്തിന്റെയും സുതാര്യതയുടെയും ശക്തമായ സാധൂകരണം" ആണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനിക്കും അദാനിക്കും എതിരെ ആരോപിച്ച ക്രമക്കേടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും, ആരോപണങ്ങളൊന്നും തെളിയിക്കാൻ സാധിച്ചിട്ടിലെന്നുമായിരുന്നു സെബിയുടെ കണ്ടെത്തല്‍.
ഗ്രൂപ്പിന്റെ അടിത്തറയെ ദുർബലപ്പെടുത്താൻ ശ്രമിച്ചവർ, പകരം അതിനെ കൂടുതൽ ശക്തിപ്പെടുത്തിയെന്നും ഗൗതം അദാനി ഓഹരി ഉടമകൾക്ക് എഴുതിയ കത്തിൽ പറയുന്നു. 2023 ജനുവരി 24-ന് ഒരു യുഎസ് ഷോർട്ട്-സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോർട്ട് വിപണിയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച സന്ദർഭവും അദാനി കത്തില്‍ ഓർമ്മിപ്പിച്ചു. "ഇത് അദാനി ഗ്രൂപ്പിനെ വിമർശിക്കുക മാത്രമല്ല, ഇന്ത്യൻ സംരംഭങ്ങൾക്ക് ആഗോള തലത്തിൽ സ്വപ്നം കാണാനുള്ള ധൈര്യത്തിന് നേരെയുള്ള വെല്ലുവിളിയായിരുന്നു," അദ്ദേഹം കുറിച്ചു.

സെബിയുടെ ശക്തമായ വിധി കഴിഞ്ഞ ആഴ്ച രണ്ട് വർഷത്തെ തീവ്ര പരിശോധനയ്ക്ക് അന്ത്യം കുറിച്ചതായും അദാനി വ്യക്തമാക്കി. " സെബിയുടെ വ്യക്തവും അന്തിമവുമായ വാക്കോടെ, സത്യം വിജയിച്ചു. ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നതുപോലെ - സത്യമേവ ജയതേ," അദാനി കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയിലും അദാനി ഗ്രൂപ്പ് നടത്തിയ മികച്ച പ്രകടനവും അദ്ദേഹം എടുത്തുപറഞ്ഞു. 2023-ലെ സാമ്പത്തിക വർഷത്തിൽ 57205 കോടിയായിരുന്ന ഗ്രൂപ്പിന്റെ പോർട്ട്ഫോളിയോ പ്രവർത്തന ലാഭക്ഷമത (EBITDA) 2025-ൽ 57% വർധനയോടെ 89,806 കോടിയായി ഉയർന്നു. ഗ്രോസ് ബ്ലോക്ക് 4.12 ലക്ഷം കോടിയിൽ നിന്ന് 6.09 ലക്ഷം കോടിയായി. അതായത് ഏകദേശം ₹2 ലക്ഷം കോടിയുടെ വർധന രേഖപ്പെടുത്തി.
ഈ കാലയളവിൽ പൂർത്തിയാക്കിയ പ്രധാന പദ്ധതികളിൽ വിഴിഞ്ഞത്തെ ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ പ്രോജക്റ്റ് ആയ ഖാവ്ഡ, ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് സ്മെൽറ്റർ, മെറ്റലർജിക്കൽ കോംപ്ലക്സ്, 7,000 സർക്യൂട്ട് കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനുകൾ, 4 GW പുതിയ താപ ശേഷി എന്നിവയും ഉൾപ്പെടുന്നു.
പ്രതിസന്ധി കാലത്ത് നിക്ഷേപകർ, വായ്പാ ദാതാക്കൾ, വിതരണക്കാർ, പങ്കാളികൾ എന്നിവർ നേരിട്ട ഉത്കണ്ഠകളേയും അദാനി എടുത്ത് കാണിക്കുന്നു. "നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളെ ഉറപ്പിച്ച് നിർത്തിയത്, നിങ്ങളുടെ ക്ഷമയാണ് ഞങ്ങളെ നിലനിർത്തിയത്, നിങ്ങളെ വിശ്വാസമാണ് ഞങ്ങളെ ധൈര്യപ്പെടുത്തിയത്," അദ്ദേഹം നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എഴുതുന്നു. ഭാവിയിലേക്ക് നോക്കുമ്പോൾ, വ്യവസായി "ഭരണ മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും", "നവീകരണവും സുസ്ഥിരതയും ത്വരിതപ്പെടുത്തുമെന്നും", "രാഷ്ട്രനിർമ്മാണത്തിൽ ഇരട്ടി സംഭാവന ചെയ്യുമെന്നും അദാനി കൂട്ടിച്ചേർത്തു.
സെബിയുടെ വിധി ആത്മവിശ്വാസം പുനഃസ്ഥാപിക്കുക മാത്രമല്ല, കമ്പനിയുടെ മൂല്യങ്ങളെ - "പ്രതികൂല സാഹചര്യങ്ങളിൽ പ്രതിരോധശേഷി, പ്രവർത്തനങ്ങളിൽ സമഗ്രത, ഇന്ത്യയ്ക്കും ലോകത്തിനും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത" എന്നിവയെ വീണ്ടും ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "തിരമാലകളെ ഭയപ്പെടുന്ന വള്ളം ഒരിക്കലും കരയിലെത്താൻ കഴിയില്ല, പക്ഷേ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ എന്നെന്നേക്കുമായി വിജയിക്കും." എന്ന കവി സോഹൻ ലാൽ ദ്വിവേദിയുടെ വരികളോടെയാണ് അദ്ദേഹം തന്റെ കത്ത് അവസാനിപ്പിക്കുന്നത്. ,ഗ്രൂപ്പ് ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്നും അദാനി പറഞ്ഞു:
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications