ബെംഗളൂരുവിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട്; നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍: ലക്ഷ്യം ഇങ്ങനെ
ബെംഗളൂരു: നഗരവാസികള്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ബെംഗളൂരുവില്‍ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം പരിഗണിച്ചു വരികയാണ് കര്‍ണാടക സര്‍ക്കാര്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു ടെക് ഉച്ചകോടിയില്‍ പുതിയ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വലിയ അപ്ഡേറ്റ് ആണ് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പങ്കുവെച്ചത്.
ഡല്‍ഹി, മുംബൈ പോലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മാത്രമാണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ളത്. ഈ പട്ടികയില്‍ വൈകാതെ ബെംഗളൂരു കൂടി ഇടം നേടും എന്ന സൂചനയാണ് ഉപ മുഖ്യമന്ത്രി നല്‍കുന്നത്.
നഗരത്തിന്റെ തെക്കന്‍ ഭാഗത്ത് (സൗത്ത് ബെംഗളൂരു) രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ സജീവമായി പരിഗണിച്ചു വരുന്നത്. ഈ വര്‍ഷം ആദ്യം പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. കനകപുര റോഡിന് സമീപം കഗ്ഗലിപുര, ഹാരോഹള്ളി എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളും വടക്കന്‍ ബെംഗളൂരുവില്‍ കുനിഗല്‍ റോഡിലെ ഒരു സ്ഥലവുമാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ മൂന്നു സ്ഥലങ്ങളും കണ്ടെത്തിയത്.

ഇതില്‍ തന്നെ സൗത്ത് ബെംഗളൂരുവിലെ കനകപുരയ്ക്ക് സാധ്യതകള്‍ കൂടുതലാണ്. സമീപത്തെ മൈസൂരു റോഡ്, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വ്യാവസായിക മേഖലകള്‍ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
2033-ല്‍ വിമാനത്താവളം ആരംഭിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിന് കാരണം ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഉണ്ട്. 2033 വരെയാണ് ഈ വിലക്കുള്ളത്. ഈ സാഹചര്യത്തിലാണ് 2033 ആകുമ്പോള്‍ പുതിയ വിമാനത്താവളം ആരംഭിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. അഞ്ചോ ആറോ വര്‍ഷം എടുത്ത് പൂര്‍ത്തിയാക്കേണ്ട ബൃഹദ് പദ്ധതിയാണ് ഇതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മന്ത്രി എംപി പാട്ടീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിലവിലുള്ള ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഡെവലപ്പര്‍മാരുമായി ചര്‍ച്ചകള്‍ നടത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. യാത്രക്കാരുടെ എണ്ണം, വ്യാവസായിക ആവശ്യകതകള്‍, ഭാവിയിലെ ഡിമാന്‍ഡ് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടക്കുക.
ബെംഗളുരുവിലെ വിമാനത്താവളത്തിന് സമീപമുള്ള തമിഴ്നാട് നഗരമായ ഹൊസൂരിലും മറ്റൊരു വിമാനത്താവളം വരാന്‍ സാധ്യതയുണ്ട്. തമിഴ്നാട് സര്‍ക്കാരാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. 2,300 ഏക്കറില്‍ വിമാനത്താവളം നിര്‍മിക്കാനാണ് പദ്ധതി. അടുത്തടുത്ത് രണ്ടു വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ അത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യോമയാന മേഖലയിലെ മത്സരത്തിനും വഴിയൊരുക്കും.
-
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കു സര്‍പ്രൈസായി നല്കിയ സമ്മാനപ്പൊതികള്‍; നന്ദി പറഞ്ഞ് കുറിപ്പും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications