കാശ്മീരില്‍ ബാങ്ക് കൊള്ളയടിച്ചു, രണ്ട് മണിക്കൂറിനിടെ രണ്ട് ബാങ്കുകളിലെ പണം കവര്‍ന്നു
കാശ്മീരില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് ബാങ്കുകള്‍ കൊള്ളയടിച്ചു. സൗത്ത് കാശ്മീര്‍ പുല്‍വാമ ജില്ലയിലെ കകപോര മേഖലയിലാണ് സംഭവം.
ദില്ലി: കാശ്മീരില്‍ രണ്ട് മണിക്കൂറിനിടെ രണ്ട് ബാങ്കുകള്‍ കൊള്ളയടിച്ചു. സൗത്ത് കാശ്മീര്‍ പുല്‍വാമ ജില്ലയിലെ കകപോര മേഖലയിലാണ് സംഭവം. കാശ്മീര്‍ ബാങ്കിലെ നീഹാമാ ബ്രാഞ്ചാണ് കൊള്ളയടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് മുമ്പ് പുല്‍വാമ ജില്ലയില്‍ ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ ബാങ്ക് കവര്‍ച്ച നടത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ കാശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ബാങ്ക് കവര്‍ച്ചയാണിത്. അതിന് മുമ്പ് യരിപോര ബ്രാഞ്ചില്‍ നിന്ന് 65,000 രൂപ കൊള്ളയടിച്ചിരുന്നു.

മെയ് ഒന്നിന് കാശ്മീരില്‍ എംടിഎം വാഹനത്തിന് നേരെ ആക്രമണം നടന്നു. കാശ്മീരിലെ കുല്‍ഗാമിലെ ബാങ്കിലേക്ക് പണവുമായി പോയ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹ്ദീന്‍ ഏറ്റെടുത്തു. സംഭവത്തില്‍ 50 ലക്ഷം രൂപയും നാല് തോക്കുകളും ഭീകരര്‍ തട്ടിയെടുത്തെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം ഇത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നു.












Click it and Unblock the Notifications