Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫേൽ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി: വ്യോമസേനയുടെ കരുത്തുയർന്നു

ദില്ലി: റാഫേൽ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച് ബുധനാഴ്ച ഇന്ത്യയിലെത്തിയതായി വ്യോമസേന. ട്വീറ്റിലാണ് വ്യോമസേന ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രണ്ടാം ബാച്ച് ഐ‌എ‌എഫ് റാഫേൽ വിമാനം നവംബർ 4ന് ന് രാത്രി 8:14 ന് ഫ്രാൻസിൽ നിന്ന് നിർത്താതെ പറന്ന ശേഷം ഇന്ത്യയിലെത്തി," ഇന്ത്യൻ വ്യോമസേന ട്വീറ്റിൽ കുറിച്ചു.

മൂന്ന് റാഫേൽ വിമാനങ്ങളുടെ ഈ രണ്ടാമത്തെ ബാച്ച് ഒരു ഫ്രഞ്ച് എയർബേസിൽ നിന്ന് പറന്നുയർന്ന് മൂന്ന് മിഡ്-എയർ ഇന്ധനം നിറച്ച ശേഷം ഇന്ത്യയിലെത്തി. റാഫേൽ വിമാനം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം എട്ട് മണിക്കൂർ കൊണ്ടാണ് താണ്ടിയത്. വ്യോമസേനയുടെ ദീർഘദൂര പ്രവർത്തന ശേഷിയാണ് ഇത് കാണിക്കുന്നത്.

 rafale-157585923

മറ്റൊരു തന്ത്രപരമായ പങ്കാളിത്തം. ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റാഫേൽ വിമാനങ്ങളുടെ അടുത്ത ബാച്ച് പലതവണ ഇന്ധനം നിറച്ച ശേഷം സുരക്ഷിതമായി ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ കുറിച്ചു. രണ്ടാമത്തെ ബാച്ച് റാഫേൽ വിമാനങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യൻ എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈ 28നാണ് റാഫേൽ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയത്. ഇത് പിന്നീട് സെപ്തംബർ 10ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്തിരുന്നു. രണ്ടാമത്തെ ബാച്ച് കൂടി ഇന്ത്യയിലെത്തിയതോടെ ഇന്ത്യൻ വ്യോമസേനത്ത് എട്ട് റാഫേൽ വിമാനങ്ങളാണ് സ്വന്തമായുള്ളത്. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ വിമാനങ്ങൾ പ്രവർത്തന സജ്ജമാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം നടക്കുന്ന സാഹചര്യത്തിലാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+