കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കോട്ടിൽ വാക്സിൻ ഡ്രൈവ്; നറുക്കെടുപ്പിലൂടെ ഒരാൾക്ക് സ്മാർട്ട് ഫോൺ സമ്മാനമായി ലഭിക്കും

Google Oneindia Malayalam News

ഗുജറാത്ത്: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. മെഗാ വാക്സിനേഷൻ ക്യാംപെയൻ്റെ ഭാഗമായി ഡിസംബർ നാലിനും പത്തിനുമിടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് 50,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ സമ്മാനമായി നൽകാനാണ് തീരുമാനം. നഗരസഭാ കമ്മീഷണർ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്.

കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് രാജ്കോട്ട് നഗരസഭ 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്‌കോട്ടിൽ ഇനി 1.82 ലക്ഷം പേര്‍ രണ്ടാം ഡോസ് വാക് സിന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ.

vaccine

മെഗാ വാക്സിനേഷൻ ക്യാംപെയൻ്റെ ഭാഗമായാണ് ഡിസംബർ നാലിനും പത്തിനുമിടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരാൾക്ക് 50,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. നഗരസഭാ കമ്മീഷണർ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്.

പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരംവീട്ടാൻ കോടിയേരി ശ്രമിക്കുന്നു; വി.മുരളീധരൻ മാധ്യമങ്ങളോട്പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ പകരംവീട്ടാൻ കോടിയേരി ശ്രമിക്കുന്നു; വി.മുരളീധരൻ മാധ്യമങ്ങളോട്

പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിന് നഗരത്തിലെ 22 ആരോഗ്യ കേന്ദ്രങ്ങൾ 12 മണിക്കൂർ പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാകും വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം. ഇതിനിടെ, ഗുജറാത്തിലെ മറ്റൊരു നഗരവും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

വാക് സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം. ഇതും വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഗുജറാത്തിൽ ഒമൈക്രോണിൻ്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. സിംബാബ്‌വെയിൽ നിന്ന് സംസ്ഥാനത്തെത്തിയ 72 കാരനായ ഒരാൾക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
Rajkot Municipality of Gujarat is gearing up for a new mission as part of intensifying Covid vaccination in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X